കാല്‍ഗറി: കാവ്യസന്ധ്യയുടെ പത്താം വാര്‍ഷികാഘോഷം വിവിധ സാഹിത്യ സാംസ്കാരിക പരിപാടികളോടെ 2020 മെയ് 23 ശനിയാഴ്ച വൈകുന്നേരം കാല്‍ഗറിയിലെ കിന്‍കോറ കമ്മ്യൂണിറ്റിയിലുള്ള സൈമണ്‍സ് വാലി യുണൈറ്റഡ് ചര്‍ച്ച് തിയേറ്ററില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ദൃശ്യ വിരുന്നില്‍ പഴയതും പുതിയതുമായ തലമുറകളിലെ മലയാള കവികളില്‍ നിന്നും അവരുടെ കൃതികളില്‍ നിന്നും പൂര്‍ണ്ണമായും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തമായ കവിതകളുടെ ആവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്കിറ്റുകളും ആഘോഷത്തിന്റെ പ്രത്യേകതയാണ്.
കാവ്യസന്ധ്യയുടെ ഇന്നോളമുള്ള വളര്‍ച്ചയുടെ ഒരു നാഴികക്കല്ലാണ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറങ്ങാന്‍ പോകുന്ന സുവനീര്‍. എല്ലാവരും, പ്രത്യേകിച്ച് ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള കുട്ടികള്‍, അവരുടെ സൃഷ്ടികള്‍ (കവിത, കഥ, ലേഖനം, യഥാര്‍ത്ഥ ജീവിത സംഭവം, കലാസൃഷ്ടി, കാര്‍ട്ടൂണ്‍ അല്ലെങ്കില്‍ കാരിക്കേച്ചര്‍) 2020 മാര്‍ച്ച് 30 നകം kavyasandhyacalgary@gmail.com ലേക്ക് അയച്ചുതരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കാവ്യസന്ധ്യയുടെ തുടക്കം മുതലുള്ളതുപോലെ തന്നെ ഈ വാര്‍ഷികാഘോഷത്തിലേക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കവിതാ പ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ചു ഒരു സംഭാവന ബോക്സ് വേദിയില്‍ ലഭ്യമാക്കുന്നതാണ്. ഈ പരിപാടിയുടെ നടത്തിപ്പിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും അവര്‍ക്കിഷ്ടമുള്ള അജ്ഞാത സംഭാവന ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. കാവ്യസന്ധ്യയെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ www.kavyasandhya.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റു സന്നദ്ധസേവനങ്ങള്ക്കുള്ള താത്പര്യം അറിയാക്കാനും 403 613 9256, 587 306 227 എന്നീ ഫോണ്‍ നമ്പറുകളില്‍ സംഘാടകരുമായി ബന്ധപ്പെടുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply