“ദേവനന്ദയെ ആരോ തട്ടിക്കൊണ്ടുപോയതാണ്”; മരണത്തില്‍ ദുരൂഹതയാരോപിച്ച് മാതാപിതാക്കള്‍

SFDകൊല്ലം: ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും. ദേവനന്ദയുടെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് കുട്ടിയുടെ അമ്മ ധന്യയും അച്ഛന്‍ പ്രദീപ് കുമാറും പറഞ്ഞു. ദേവനന്ദ തന്നോട് പറയാതെ എങ്ങും പോകാറില്ല. ശാസിച്ചാലും വഴക്കു പറഞ്ഞാലും പിണങ്ങി ഇരിക്കുന്ന ശീലമില്ല. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും അമ്മ ധന്യ ആരോപിച്ചു.

നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലുണ്ടായിരുന്ന തന്റെ ഷാളും കാണാതെ പോയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം അവള്‍ മുമ്പ് കണ്ടിട്ടില്ലാത്തതാണ്. അവള്‍ ഒരിക്കലും ആറിന് അപ്പുറത്തുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ലെന്നും അമ്മ പറയുന്നു.

devanandaദേവനന്ദയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ മോഹനന്‍ പിള്ളയും നേരത്തെ ആരോപിച്ചിരുന്നു. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. കാണാതാകുമ്പോള്‍ അമ്മയുടെ ഷോള്‍ കുട്ടി ധരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ്റില്‍ വീണ് മരിച്ചതാണെങ്കില്‍ ഒഴുകിപ്പോകാനുള്ള സാധ്യത കുറവാണ്. കാരണം, പാറക്കെട്ടുകളും മറ്റുമുള്ള സ്ഥമാണ്. അതിനാല്‍ കുട്ടി എങ്ങിനെ ഒഴുകിപ്പോയെന്നും കുടുംബം ചോദിക്കുന്നു.

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയില്‍ ഇരുത്തിയ ശേഷം തുണി അലക്കാന്‍ പോയതായിരുന്നു. ഈ സമയത്താണ് കുട്ടിയെ കാണാതാകുന്നത്.

image


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News