Flash News

ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 1, 2020)

March 1, 2020

Yearly-Horoscope-Predictions-for-Zodiac-Signs-jageshwarastroഅശ്വതി: കുടുംബസംഗമത്തില്‍ ആശ്വാസം തോന്നും. വേണ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നൽകാനിടവരും. ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. സമ്പത്ത് വർധിക്കും.

ഭരണി: മംഗളകര്‍മ്മങ്ങള്‍ക്ക് സജീവസാന്നിധ്യം വേണ്ടിവരും. ന്യായമായ ആഗ്രഹങ്ങള്‍ സാധിക്കും. അധികാരപരിധി വർധിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും.

കാര്‍ത്തിക: കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് സാക്ഷിയാകും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും.

രോഹിണി: സ്വന്തം ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിച്ചാല്‍ അബദ്ധമാകും. ഉപകാരങ്ങള്‍ ചെയ്തു കൊടുത്തവരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നു ചേരും. ആശയങ്ങളോടു പൊരുത്തപ്പെടാത്തതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനി ക്കും.

മകയിരം: വ്യവഹാര വിജയത്തില്‍ അര്‍ഹമായ സ്വത്ത് ലഭിക്കും. ശത്രുതയിലായിരുന്ന ബന്ധുക്കള്‍ ലോഹ്യം കൂടാന്‍ വിരുന്നുവരും. അഭിപ്രായസ്വാതന്ത്ര്യം പരിഗണിക്കപ്പെടും.

തിരുവാതിര: പ്രവൃത്തിപരിചയത്താല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍പരിഹരിക്കാന്‍ സാധിക്കും. പുതിയ തൊഴിലിന് ആശയമുദിക്കും. ആത്മവിശ്വാസം വർധിക്കും.

പുണര്‍തം: താരതമ്യേന കുറഞ്ഞ വിലക്ക് ഗൃഹം വാങ്ങാന്‍ തയാറാകും. ദുഃഖസ്മരണകള്‍ ഉപേക്ഷിക്കും. ഔചിത്യമുള്ള സന്താനങ്ങളുടെ സമീപനത്തില്‍ ആശ്വാസം തോന്നും.

പൂയ്യം: കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങും. ഭാര്യാ-ഭര്‍ത്തൃ ഐക്യതയും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.

ആയില്യം: ആത്മസംതൃപ്തിയുണ്ടാകും. ശുഭചിന്തകള്‍ വർധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ സഫലമാകും. സന്താനസംരക്ഷണമുണ്ടാകും.

മകം: സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മാതപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പൂരം: വ്യവസ്ഥകള്‍ കൃത്യതയോടുകൂടി നിര്‍വഹിക്കാന്‍ സാധിക്കും. അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

ഉത്രം: പുണ്യപ്രവര്‍ത്തികളില്‍ സഹകരിക്കും. മേലധികാരിയുടെ ജോലികൂടി ചെയ്തു തീര്‍ക്കേണ്ടതായിവരും. അമിതഭക്ഷണത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

അത്തം: സത്യാവസ്ഥ അറിഞ്ഞുപ്രവര്‍ത്തിച്ചാല്‍ മിഥ്യാധാരണകള്‍ ഒഴിവാകും. ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കും. ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിക്കരുത്.

ചിത്തിര: ദുഷ്ചിന്തകള്‍ അകറ്റാന്‍ ഈശ്വരപ്രാര്‍ത്ഥനകള്‍ സഹായകമാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പ്രസന്നമനോഭാവം പ്രയത്നഫലാനുഭവങ്ങള്‍ക്കു വഴിയൊരുക്കും.

ചോതി: പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അധിക്ഷേപങ്ങളില്‍ നിന്നും വിമുക്തനാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

വിശാഖം: ഭിന്നാഭിപ്രായങ്ങളാല്‍ ചര്‍ച്ചകള്‍ മാറ്റിവാങ്ങും. തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. ഉപരിപഠനത്തിനു ചേരും.

അനിഴം: കഴിവുപ്രകടിപ്പിക്കുവാന്‍ സാധിക്കും. സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. ക്രിയാത്മക നടപടികളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും.

തൃക്കേട്ട: അസുഖത്തിന് പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. മോഹന വാഗ്ദാനങ്ങളില്‍ ഇടപെടരുത്. അപൂര്‍ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും.

മൂലം: അപ്രതീക്ഷിതമായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. ആത്മവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. സഹോദരന് സാമ്പത്തികസഹായം ചെയ്യാനിടവരും.

പൂരാടം: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം നിർദേശിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആത്മധൈര്യം വർധിക്കും.

ഉത്രാടം: വിശിഷ്ടവ്യക്തികളെ പരിചയപ്പെടും. പ്രത്യുപകാരം ചെയ്യാന്‍ അവസരമുണ്ടാകും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികമാക്കും.

തിരുവോണം: മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. പുതിയ കര്‍മ്മമേഖലകള്‍ക്ക് രൂപരേഖ തയാറാകും. ആത്മവിശ്വാസം വർധിക്കും.

അവിട്ടം: സമീപനഗുണത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും.

ചതയം: ആത്മവിശ്വാസം കുറയും. അസുഖങ്ങളാല്‍ അവധിയെടുക്കും. പ്രയത്നങ്ങള്‍‌ക്ക് പൂര്‍ണഫലം കുറയും. വ്യവസ്ഥകള്‍ പാലിക്കാന്‍ വിഷമമാകും.

പൂരോരുട്ടാതി: സംസര്‍ഗ്ഗഗുണത്താല്‍ മിഥ്യാധരണകള്‍ ഒഴിവാകും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്ക് പരിഹാരം നിർദേശിക്കും. കീഴ്ജീവനക്കാര്‍ക്ക് സാമ്പത്തികസഹായം ചെയ്യും.

ഉത്രട്ടാതി: ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. പരസ്പരവിരുദ്ധമായ ആശയ‌ങ്ങള്‍ വന്നുചേരും. മേലധികാരിയുടെ ആശീര്‍വാദം ഉണ്ടാകും.

രേവതി: കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. വ്യവസ്ഥകള്‍ പാലിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top