Flash News

സൗഹൃദസംഗമമൊരുക്കി കേരള സമാജം പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

March 1, 2020 , ജോയിച്ചന്‍ പുതുക്കുളം

keralasamajam_pic1സൗത്ത് ഫ്‌ളോറിഡ: സാമൂഹികസാംസ്കാരിക സേവനപാതയില്‍ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സൗത്ത് ഫ്‌ലോറിഡ മലയാളി കുടുംബങ്ങളുടെയും, സമീപനഗരങ്ങളിലെ മേയര്‍മാരുടെയും , സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ ചടങ്ങ് നടന്നത്.

പ്രസിഡന്റ് ജോജി ജോണ്‍ , സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, ട്രഷറര്‍ മത്തായി മാത്യു , ജോ: സെക്രട്ടറി ബിജു ആന്‍റണി , ജോ: ട്രഷറര്‍ അരുണ്‍ പൗവത്തില്‍, മുന്‍ പ്രസിഡണ്ട് ബാബു കല്ലിടുക്കില്‍, പ്രസിഡണ്ട് എലെക്ട് ജോര്‍ജ് മാലിയില്‍ എന്നിവര്‍ ചേര്‍ന്ന് തിരികള്‍ തെളിയിച്ചാണ് പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിച്ചത്.

ബ്രോവാര്‍ഡ് കൗണ്ടി മേയര്‍ ഡേല്‍ ഹോള്‍നെസ് , കൂപ്പര്‍ സിറ്റി മേയര്‍ ഗ്രെഗ് റോസ്, കമ്മീഷണര്‍ ജെയിംസ് കുറാന്‍ , പെംബ്രോക്ക് പൈന്‍സ് സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് , വൈസ് മേയര്‍ ഐറിസ് സൈപ്പിള്‍ , ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ , എന്നിവര്‍ അതിഥികളായെത്തി.

കേരള സമാജം സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഡബിള്‍ ഹോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് മഞ്ഞിലാസ് നിര്‍വഹിച്ചു .

ഷിബു സ്കറിയ , മെലിസ്സ ഫ്രാങ്കോ , സഞ്ജയ് നടുപറമ്പില്‍ , ജോസഫ് ജെയിംസ് എന്നിവര്‍ സ്‌പോണ്‍സര്‍മാരായി ആശംസകള്‍ നേര്‍ന്നു.

നിഷ ജിനോ , സന്ധ്യ പദ്മകുമാര്‍ എന്നിവര്‍ എം.സിമാരായിരുന്നു, കിഡ്‌സ് ക്ലബ് പ്രസിഡന്‍റായി സംഗീത് വത്യേതില്‍ , യൂത്ത് പ്രസിഡന്‍റായി ആര്‍വിന്‍ സജി , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി റോഷ്‌നി ബിജോയ് തുടങ്ങിയവരും ചടങ്ങില്‍ ചുമതലയേറ്റെടുത്തു,

പ്രശസ്ത ഗായകന്‍ ശബരീനാഥ്, ഗായികമാരായ ആതിര , ഡയാന, വാണി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനനിശ ചടങ്ങിന് മാറ്റുകൂട്ടി .കൂടാതെ കേരള സമാജം കിഡ്‌സുംയൂത്തും അവതരിപ്പിച്ച നൃത്യ നൃത്തങ്ങള്‍ ചടങ്ങിനെ വര്‍ണാഭമാക്കി.

കമ്മറ്റി അംഗങ്ങളായ ഷിബു ജോസഫ്, മാമന്‍ പോത്തന്‍ ,ജെറാള്‍ഡ് പെരേര, ശ്രീരേഖ ശ്രീകുമാര്‍,ബിജു ജോണ്‍, റൂബിന്‍ കോയിക്കര , ജെയ്‌സണ്‍ കാരകുന്നേല്‍ , സിബി വര്‍ഗീസ് , കോര തോമസ് , ദിവ്യ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഉത്ഘാടനച്ചടങ്ങ് ഒരുക്കിയത്.

keralasamajam_pic2 keralasamajam_pic3 keralasamajam_pic4 keralasamajam_pic5 keralasamajam_pic7 keralasamajam_pic8


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top