Flash News

സി.പി.എം. കെ.എം. മാണിക്ക് സ്‌മാരകം തീര്‍ക്കുമോ

March 1, 2020 , ബ്‌ളസന്‍ ഹൂസ്റ്റന്‍

Mani smarakam bannerകള്ളനെന്ന് മുദ്രകുത്തിയവ്യക്തിക്ക് അതേ ആളുകള്‍ തന്നെ സ്മാരകം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്ന മഹാമനസ്ക്കരാണ് സി.പി.എം. നേതാക്കളും അവരുടെ നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാരും. കള്ളനും അഴിമതിക്കാരനെന്നുമുള്ള നാമധേയം നല്‍കിയ കെ.എം. മാണിയെ പൊതുജനത്തിനു മുന്നില്‍ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതു മാത്രമല്ല പൊതുനിരത്തില്‍ മാണിയെ തടഞ്ഞ് ഉരുക്കുമുഷ്ടിയോടെ നേരിട്ടത്‌ കേരള ജനത മറക്കുന്നതിനു പോലുംസമയമായിട്ടില്ല. ആ മാണിക്ക് ഇന്ന്‌ സ്മാരകം തീര്‍ക്കാന്‍ അതേ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കോടികള്‍ സംസ്ഥാന ബഡ്ജറ്റില്‍ വക കൊള്ളിച്ചപ്പോള്‍ ഒരുകാര്യം വ്യക്തമാണ്. സി.പി.എം.ന്റെ അടിസ്ഥാന തത്വമായ പ്രത്യയശാസ്ത്രത്തേക്കാള്‍ അവര്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തെയാണ്. പ്രത്യേയ ശാസ്ത്രത്തിന്റെ കപടതയും പൊള്ളയും വിദ്യാഭ്യാസവും വിവരവുമുള്ള ഈ തലമുറ തിരിച്ചറിഞ്ഞതോടെ അത് ജനങ്ങളുടെ അടുപ്പില്‍ വേവുകയില്ലെന്ന് അറിയാം. അതിനുള്ള മറുമരുന്നാണ് പ്രായോഗിക രാഷ്ട്രീയം.

Blesson new-smallആ പ്രായോഗിക രാഷ്ട്രീയത്തില്‍ കൂടി പോയെങ്കില്‍ മാത്രമെ ഇനിയുള്ള കാലം പാര്‍ട്ടി പിടിച്ചു നില്‍ക്കുയെന്ന പ്രയോഗിക ബുദ്ധി ഇന്നത്തെ സി.പി.എം. നേതാക്കള്‍ക്കുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ കെ.എം. മാണിക്ക്‌ സ്മാരകം തീര്‍ക്കാന്‍ വേണ്ടി ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന്‌ കോടികള്‍ ചിലവഴിക്കാന്‍ ബഡ്ജറ്റില്‍ കൂടി നടത്തിയ രാഷ്ട്രീയ അടവ്. അതില്‍ മാണിയുടെ വാലില്‍ തൂങ്ങി നടന്നിരുന്നവരുടെയും മാണിപ്പിള്ളേരുടേയും വോട്ട്‌ ലക്ഷ്യമുണ്ടെന്നതാണ് ഒരു പ്രധാന ഉദ്ദേശ്യം. അത് അറിയാന്‍ കേരള ജനത ഓക്‌സ്‌ഫോര്‍ഡിലോ കേംബ്രിഡ്ജിലോ പോയി പഠിക്കേണ്ട കാര്യമില്ല. സാക്ഷരതാ വിദ്യാഭ്യാസം തന്നെ മതിയാകും. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ ഇന്നത്തെ ജനതയോട് പൂച്ച പാലുകുടിക്കുന്നതുപോലെ കണ്ണടച്ച്‌ ചെയ്യുന്ന രാഷ്ട്രീയ നാടകം ജനത്തെ മണ്ടന്മാരായി കാണുന്നതുപോലെയെന്നേ പറയാന്‍ കഴിയു.

കേരളത്തില്‍ ഒരു നേതാവിനെയും ഇത്രയധികം കരിവാരി തേച്ചിട്ടില്ല. അത് അഴിമതിയുടെയായാലും മറ്റെന്തിന്റെ പേരിലായാലും. സ്വകാര്യ പോളിടെക്‌നിക് അഴിമതിയില്‍ പ്രതിക്കൂട്ടിലായിരുന്ന യു.ഡി.എഫ്. മന്ത്രിമാര്‍ക്കെതിരെ സി. പി.എം. നടത്തിയ സമരം പോലും ബാര്‍ കോഴയില്‍ മന്ത്രിയായിരുന്ന മാണിക്കെതിരെ നടത്തിയ സമരത്തിന്റെ പത്തിലൊന്നു പോലുമില്ലായിരുന്നു.

നോട്ട് എണ്ണുന്ന യന്ത്രം വരെയുള്ള അഴിമതിക്കാരനായ നേതാവാണ് മാണിയെന്ന് കേരളം മുഴുവന്‍ പറഞ്ഞു നടന്ന് കവല പ്രസംഗങ്ങളും പ്രതിഷേധ സമരമുറകളും നടത്തിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി.പി.എം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അന്ന് ആ സമരത്തിന് നേതൃത്വം നല്‍കിയിരുന്നവര്‍. അതേ വ്യക്തികള്‍ തന്നെ മാണിയെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിനുവേണ്ടി സ്മാരകം തീര്‍ക്കാന്‍ വകകൊള്ളിച്ചപ്പോള്‍ ശരിക്കും അപഹാസ്യരായത്‌ കേരള ജനതയാണെങ്കിലും പരിഹാസ്യരായത് അന്ന് മാണിക്കെതിരെ സമരം നയിച്ച സി.പി.എം. പ്രവര്‍ത്തകരും അവരുടെ യുവജന വിഭാഗവുമായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതത്തിനനുസരിച്ച് വാലാട്ടിപ്പട്ടികളെപ്പോലെയുള്ള പ്രവര്‍ത്തകര്‍ കേരളത്തിലുമുണ്ടെന്ന് പറയുമ്പോള്‍ ഇത്തരം സംഭവങ്ങളില്‍കൂടി അത്‌ സമര്‍ത്ഥിക്കുന്നുയെന്നതാണ് സത്യം. തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാഷ്ട്രീയ അടിമകള്‍ നേതാക്കന്മാര്‍ക്ക് പണിയെടുക്കാന്‍ വേണ്ടി വിധിക്കപ്പെടുമ്പോള്‍ അവര്‍ക്ക് പ്രതികരണമെന്ന പ്രവര്‍ത്തിയുണ്ടാകില്ല. നേതാവിന്റെ മേശയില്‍ നിന്ന്‌ വീണുകിട്ടുന്ന എല്ലിന്‍ കഷണം കൊണ്ട് തൃപ്തിയടയുക മാത്രമെ അവര്‍ക്കു മുന്നിലുള്ളു. ഇന്നലെ കണ്ടവനെ ഇന്ന് അപ്പായെന്നു വിളിക്കുന്ന നേതാവിന്റെ ലക്ഷ്യം അവന്റെ വ്യക്തി താല്പര്യം മാത്രമെയുള്ളു. അവര്‍ക്ക് അധികാരത്തിലേക്കുള്ള വഴി തുറന്നുകൊടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് അവര്‍ എത്ര അപഹസിക്കപ്പെട്ടാലും അത് കാര്യമല്ല.

കള്ളനെന്നു വിളിക്കാന്‍ പറഞ്ഞ് പൊതുനിരത്തിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കിവിട്ട് മാണിക്കെതിരെ പട നയിച്ചവര്‍ തന്നെ മാണിയെ ഒരു വിശദീകരണവുമില്ലാതെ പുണ്യാളനാക്കിയത് സി.പി.എം.ന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂടു പായസ്സം എടുപ്പിച്ച് അതില്‍ നിന്ന് ആവശ്യംപോലെ കഴിച്ച് തൃപ്തരാകുന്ന ഒരു നേതൃത്വമാണ് ഇന്ന് സി. പി.എമ്മിനുള്ളതെന്ന് തുറന്നു കാട്ടുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍. നിയമസഭയ്ക്ക് അകത്തുപോലും മാണിയെ എതിര്‍ത്തത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ സമരമുറയായിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ ശക്തമായ പ്രതിരോധനിര തീര്‍ത്തവരാണ് അതേ നിയമസഭയില്‍ നിന്നുകൊണ്ട് മാണിക്ക്‌ സ്മാരകം തീര്‍ക്കുന്നത്. നിയമസഭാ ചട്ടങ്ങളും മര്യാദകളും കാറ്റില്‍ പറത്തി അക്രമ സമരമുറകള്‍ തന്നെയായിരുന്നു മാണിക്കെതിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നടത്തിയത്.

സ്പീക്കറുടെ ഡയസ്സില്‍ കയറി ഡസ്ക്കും കസേരകളും തകര്‍ത്ത് കംപ്യൂട്ടറുകള്‍ വലിച്ചെറിഞ്ഞ് നടത്തിയ സമരരീതി കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പ്രതിഷേധ സമര രീതിയായിരുന്നു. 84ല്‍ സഭാംഗങ്ങള്‍ തമ്മില്‍ നിയമസഭയ്ക്കകത്ത് നടത്തിയ കൈയ്യേറ്റത്തില്‍ പോലും സ്പീക്കറുടെ ഡയസ്സില്‍ കയറിയതായിട്ട് അറിവില്ല. അന്നത്തെ ആ സംഭവത്തിനുശേഷം മാണിക്കെതിരെ നടത്തിയ സമരമാണ് അക്രമ സമരമായത്.

അങ്ങനെ മാണിയുടെ അഴിമതിക്കെതിരെ സമരം നയിച്ചവര്‍ പറയുന്നു ഇന്ന് മാണിക്ക്‌ സ്മാരകം തീര്‍ക്കാമെന്ന്. ഇവിടെ മറ്റൊരു വസ്തുത മറക്കാതെ പോകരുത്. മാണിയുടെ അഴിമതി കഥകള്‍ കവലകള്‍ തോറും പ്രസംഗിച്ച് അദ്ദേഹം അഴിമതിക്കാരനെന്ന് ഉച്ചത്തില്‍ പറയുകയും ജനങ്ങളുടെ മുന്നില്‍ തെളിവുകള്‍ നിരത്തുകയും ചെയ്ത സി.പി. എമ്മും ഇടതുപക്ഷവും ഒരിക്കല്‍ പോലും പിന്നീട് മാണിക്കെതിരെ തങ്ങളുന്നയിച്ചത് അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നുയെന്ന് പരസ്യമായോ രഹസ്യമായോ പറഞ്ഞി ട്ടില്ല. പൊതുവേദികളിലോ പാര്‍ട്ടി വേദികളിലോ അത് പിന്‍വലിക്കുകയോ അതിന്റെ പേരില്‍ ക്ഷമാപണം നടത്തുകയോ ചെയ്യാന്‍ സി. പി.എം. നേതാക്കളോ ഇടതുപക്ഷ നേതൃത്വമോ ചെയ്തിട്ടില്ല. നിയമസഭയിലെ സംഭവത്തിലും ഇതുതന്നെയാണ്. നിയമസഭയ്ക്കകത്ത് മാണി ചെയ്ത അഴിമതികള്‍ രേഖകള്‍ സഹിതം ഇടതുപക്ഷഎം.എല്‍.എ.മാരും അന്നത്തെ പ്രതിപക്ഷ നേതാവും സമര്‍ത്ഥിച്ചത് നിയമസഭാ രേഖകളിലുണ്ട്. മാണിക്കെതിരെ തങ്ങളുന്നയിച്ചത് അടിസ്ഥാനരഹിതമായ വസ്തുതകളാണെന്ന് അവര്‍ പിന്നീട് ഒരിക്കല്‍പോലും പറയുകയോ ചെയ്തിട്ടില്ല. ഒരാരോപണം ഉന്നയിച്ചാല്‍ അത് പിന്‍വലിക്കുന്നതുവരെ ആ വ്യക്തി ആരോപണവിധേയനാണ്. അത് നിയമസഭയ്ക്കകത്തും പുറത്തും നിയമസഭയില്‍ രേഖകളായി തന്നെ കിടക്കുകയും ചെയ്യുമെന്നതാണ് ആ വസ്തുത.

കോടതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു വ്യക്തിയെ കോടതി നിരപരാധിയെന്ന്‌ വിധിക്കുന്നതുവരെ അയാള്‍ പ്രതിസ്ഥാനത്താണ്. ആ പ്രതിസ്ഥാനത്തുള്ള വ്യക്തിയെ വിധിക്കു മുന്‍പ് ആദരിക്കുന്നതു പോലെയാണ്‌ കേരള നിയമസഭയില്‍ ഇടതുപക്ഷ മന്ത്രിസഭ സ്മാരകം തീര്‍ത്തത്. ഇവിടെ സി.പി.എം.നോടും ഇടതുപക്ഷത്തിനോടും ഒരു ചോദ്യം. നിങ്ങള്‍ അന്ന് മാണിക്കെതിരെ ഉന്നയിച്ചത്അടിസ്ഥാന രഹിതമായിരുന്നുവോ. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടൊയുള്ള സമര രീതി കള്‍ ചെയ്തത്‌തെറ്റായിരുന്നുഎന്ന് സമ്മതിക്കേണ്ടതായിവരും അടിസ്ഥാനരഹിതമായിരുന്നുഎന്ന് സമ്മതിച്ചാല്‍ സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയുംഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പൊള്ളയായ രാഷ്ര്ടീയം ജനം തിരിച്ച റിയും. അവരുടെരാഷ്ട്രീയ ആഭാസം മാത്രമായെ ജനം ചിന്തിക്കുകയുള്ളു. അങ്ങനെ യൊരുസ്ഥിതിവന്നാല്‍ശക്തികേന്ദ്രങ്ങളെന്ന്അഹങ്കരിച്ചിരുന്ന ബംഗാളിനെപ്പൊലെയും തൃപുരയെപ്പോലെയും സി. പി.എമ്മും ഇടതുപ്രസ്ഥാന ങ്ങളുംകേരളത്തില്‍ നിന്നും നീക്കപ്പെടുമെന്ന്അവര്‍ക്ക റിയാം. പുന്നപ്ര വയലാറിന്റെയും കയ്യൂരിന്റെയുംകരിവള്ളൂരിന്റെയും ചരിത്രം അ യവിറക്കിക്കൊണ്ടിരിക്കുന്ന നേതാക്കന്മാര്‍ക്കുമുന്നില്‍ അധികാരം കിട്ടാന്‍ വേണ്ടിഅണികളെ തോക്കിന്‍ മുന യിലേക്കുംവാരികുന്തത്തിലേ ക്കും തള്ളിയിട്ട കഥ തിരുത്തി പറഞ്ഞുകൊടുക്കുന്ന കാലംവരും. ഇന്നലെമാണിയില്‍ കണ്ട തെറ്റ്ഇന്ന് മാണിയില്‍ ശരിയാണെന്ന്കണ്ടുപിടിക്കുന്ന പ്രായോഗിക രാഷ്ട്രീയം സി.പി.എം.ന്റെയുംഇടതുപക്ഷ ത്തിന്റെയും രാഷ്ട്രീയ പാപ്പരത്വമാണ്തുറന്നുകാട്ടുന്നത്.

കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും പ്രായോഗികരാഷ്ട്രീയത്തെ കുറ്റപ്പെ ടുത്തുന്നവര്‍ പുതിയകുട ത്തില്‍ പഴയവീഞ്ഞുകൊണ്ടു പോകുന്നതിനുതുല്യമാണ്. അധികാരം നിലനിര്‍ത്താന്‍ ആരെയും അപ്പനെന്നു വിളി ക്കാത്ത രാഷ്ട്രീയം ജനങ്ങള്‍ കാണുന്നുണ്ടെന്ന്മറക്കരുത്. മൂല്യാധിഷ്ഠിതരാഷ്ട്രീയംമറന്ന് അധികാരം പിടിച്ചെ ടുക്കാനും അധികാരം നിലനി ര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടി കള്‍ പല രാഷ്3ടീയ അടവുകളും ഇറക്കാറുണ്ട്. അത്അവരുടെ പാര്‍ട്ടിയിലെആഭ്യ ന്തര കാര്യങ്ങളായികണക്കാ ക്കാം.എന്നാല്‍അതിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത് ന്യായീകരണമില്ലാത്ത വസ്തുതയാണ്. ജനങ്ങള്‍ക്കുവേണ്ടി നാടിന്റെവികസനത്തിനുവേണ്ടിചിലവഴിക്കേണ്ട പണം തങ്ങള്‍ തന്നെ മോശമായിചിത്രീകരിച്ച ഒരു വ്യക്തിക്കുവേണ്ടിചില വഴിക്കുമ്പോള്‍ അതില്‍രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്.

കെ.എം. മാണിക്ക്പ്രതിമതീര്‍ത്തപ്പോള്‍അദ്ദേഹത്തോടൊപ്പംആരോപണത്തിന്റെമുള്‍മുനയില്‍ നിര്‍ത്തിയവ്യക്തിയാണ് അന്നത്തെ എക്‌സൈസ് മന്ത്രി കെ. ബാബു. ഇന്ന് വിജിലന്‍സ് കോടതിഅദ്ദേഹത്തെ കുറ്റവിമുക്ത നുമാക്കി. അദ്ദേഹത്തെ മറന്ന തെന്ത്. ദീര്‍ഘകാലം ധനമന്ത്രി യായും ജനപ്രതിനിധിയായുംഇരുന്നുയെന്ന പ്രത്യേകതയെകെ.എം. മാണിക്കുള്ളു. ഏറെ ക്കാലം ബഡ്ജറ്റ്അവതരിപ്പിച്ച ധനമന്ത്രി എന്ന പ്രത്യേകതയുണ്ടെങ്കിലും മാണിയുടെ ബഡ്ജറ്റ്‌കേരളത്തില്‍വികസനത്തി ന്റെ വിപ്ലവം തീര്‍ത്തുവോ.

എന്നുംമികച്ച ബഡ്ജറ്റ്എന്നതായിരുന്നുമാണിയുടെ ബഡ്ജറ്റ്. അങ്ങനെ മികച്ച ബഡ്ജറ്റ്ആയിരുന്നെങ്കില്‍കേരളംഇന്ന് ഒരു കാനാന്‍ ദേശമായി മാറിയിരുന്നേനെ. മലയാളികള്‍ക്ക്ഇന്നുണ്ടായ സാമ്പത്തിക വളര്‍ച്ച അവര്‍കേരളത്തിനു പുറത്ത്‌രാവും പകലും അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. അല്ലാതെമാണിയുടെയോമറ്റ് ധനമന്ത്രിമാരുടെയോ ദീര്‍ഘവീക്ഷണത്തില്‍ നിന്ന്ഉടലെടുത്ത ബഡ്ജറ്റില്‍ നിന്നുമല്ല. സ്വന്തം നിലനില്‍ പ്പിനും സ്ഥാനത്തനും വേണ്ടി പാര്‍ട്ടി പളര്‍ത്തിയുംമറ്റുള്ളവരെതളര്‍ത്തിയും നേടിയെ ടുത്ത രാഷ്ട്രീയ പാരമ്പര്യമുള്ള മാണിക്ക്‌സ്മാരകം തീര്‍ക്കുമ്പോള്‍ അതില്‍വോട്ടുലക്ഷ്യമാണൊന്നുള്ളതില്‍യാതൊരുസംശയവുമില്ല. തങ്ങള്‍ക്കു വോട്ടുകിട്ടാന്‍ വേ ണ്ടി ജനങ്ങളുടെ പിച്ചചട്ടിയില്‍കൈയ്യിട്ടു വാരുമ്പോള്‍ ഒരു കാര്യമോര്‍ക്കുകരാഷ്ട്രീയ കപടതയെന്നും ജനങ്ങള്‍ തിരിച്ചറിയും. ഇന്നലെഅഴിമതിക്കാരനെന്നു മുദ്രകുത്തിയ മാണിയെ ഇന്ന്‌സ്മാരകം തീര്‍ത്ത് ആദരവിന്റെ അത്യുച്ചത്തില്‍ ഇരുത്താന്‍ ശ്രമിക്കു മ്പോള്‍ അതിനെതിരെ ഒരു വാക്കുപോലും എതിര്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയ അടിമകളാണ് ഇന്നിവര്‍ക്കൊപ്പംഉള്ളതെന്നത് എത്രയോ പരിതാപകരമായതാണ്. പാര്‍ട്ടി ചൂണ്ടുന്നിടത്ത് പരിചയുമായി ഇറങ്ങുന്നവര്‍ചിന്തിക്കുക.

തങ്ങളാണ് ഏറ്റവുംവലിയവിഡ്ഢികളെന്ന് തിരുവായ്‌ക്കെതിര്‍വായ് ഇല്ലാത്ത ജന്മിമാര്‍ ഇന്നും ഈ നേതാക്കളില്‍ കൂടിലോകം കാണുമ്പോള്‍ അവര്‍ക്ക്ഇഷ്ടമുള്ളവര്‍ക്ക്‌സ്മാരകംതീരും. അപ്പോഴും അവര്‍ക്കുവേണ്ടിപൊരുതാന്‍ രാഷ്ട്രീയ അടിമകള്‍ ഉണ്ടാകും അത്ര തന്നെ.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top