Flash News

ആഞ്ജല സുരേഷ് ഗോരഫി ഫോമ റോയല്‍ കണ്‍വന്‍ഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍

March 2, 2020 , .

Angela Picഡാളസ്: ഫോമാ 2020 റോയല്‍ കണ്‍വന്‍ഷന്‍റെ ചീഫ് കോ ഓര്‍ഡിനേറ്ററായി ഫോമ യുവജനവിഭാഗം പ്രതിനിധിയും ഫോമയുടെ ഭാവി പ്രതീക്ഷയുമായ ആഞ്ജല സുരേഷിനെ നിയമിച്ചതായി ഫോമാ എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു. ഫോമ റോയല്‍ കണ്‍വന്‍ഷനില്‍ നടക്കുന്ന എല്ലാ കലാ, സാംസ്കാരിക പരിപാടികളുടെയും സംഘാടക സഹായി ആഞ്ജല ആയിരിക്കും.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവതലമുറയെ ഫോമയുടെ ഭാവി താരങ്ങളാക്കി വളര്‍ത്തുകയും അതിലുപരി അമേരിക്കയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമാക്കി വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായി ഫോമ തുടക്കം മുതല്‍ ശ്രദ്ധിച്ചു വരുന്നുണ്ട്. മലയാളി സംഘടനകളുടെ സംഘടന എന്ന നിലയില്‍ ഫോമ യുവജനങ്ങളെ നേതൃത്വനിരയില്‍ കൊണ്ടുവരുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ആഞ്ജലയുടെ പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ പദവി അമേരിക്കന്‍ മലയാളി യുവ സമൂഹത്തിനുള്ള സമ്മാനമാണെന്നും ഫോമ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ ആഞ്ജല നിലവില്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ കോര്‍പറേറ്റ് ആന്‍ഡ് സ്ട്രേറ്റജിക് ലീഡര്‍ഷിപ് ഇന്‍ കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ലോകപ്രശസ്ത വിമാനനിര്‍മ്മാണ കമ്പനിയായ ബോയിംഗില്‍ കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്തുവരുന്നു.

ഒരു കലാകാരി കൂടിയായ ആഞ്ജല 2014ല്‍ മിസ് ഇന്ത്യ വാഷിംഗ്ടണ്‍ മിസ് യു.എസ്.എ മിസ് പോപ്പുലര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു തികഞ്ഞ കലാകാരി ഒരു മനുഷ്യ സ്നേഹി കൂടിയാവണം എന്ന ചൊല്ല് സാര്‍ത്ഥകമാക്കിയ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ആഞ്ജല.

2018 ല്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരള ജനതയെ സഹായിക്കുവാന്‍ ഫേസ് ബുക്ക് കൂട്ടായ്മ ഉണ്ടാക്കുകയും അതിലൂടെ ഒരു നല്ല തുക ശേഖരിക്കുകയും അത് ഫോമ യുവ നേതൃത്വത്തിന്‍റെ സംഭാവനയായി കേരളാ ഗവണ്‍മെന്‍റിന് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഫോമാ പ്രളയ ദുരിതാശ്വാസ രംഗത്ത് ചരിത്രമെഴുതിയ ഫോമാ വില്ലേജ് പ്രോജക്ടിന്‍റെ മുഴുവന്‍ സമയ സംഘാടകയായും വീടുകള്‍ ലഭിച്ച കുടുംബങ്ങള്‍ക്കൊപ്പം, അവരുടെ സന്തോഷങ്ങള്‍ക്കൊപ്പം കൂടുവാനും അവര്‍ക്ക് വേണ്ടത് യഥാസമയത്ത് ചെയ്ത് നല്‍കുവാനും ആഞ്ജല ശ്രദ്ധിച്ചു. ഫോമയുടെ ഭാവി ഇത്തരം യുവ മനസുകളിലാണ് നിലകൊള്ളുന്നത്.

മിസ് ഫോമ, മിസ്റ്റര്‍ കേരള, ബെസ്റ്റ് കപ്പിള്‍സ്, ബ്യൂട്ടി ക്യൂന്‍ പോലെയുള്ള നിരവധി മത്സരങ്ങള്‍ ഇത്തവണ നടക്കുന്നത് ക്രൂയിസ് ഷിപ്പിലാണ്. വളരെ ഉത്തരവാദിത്വത്തോടെ നടക്കുന്ന മത്സരങ്ങളുടെ കോഓര്‍ഡിനേഷന്‍ ആണ് ആഞ്ജലക്കുള്ളത് .ഈ പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിന് പ്രത്യേകം പ്രത്യേകം പ്രോഗ്രാം കമ്മറ്റികള്‍ രൂപീകരിക്കുകയും വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ ഫോമാ കണ്‍വന്‍ഷനില്‍ എത്തുന്നവര്‍ക്ക് കാണുവാനും സാധിക്കുന്ന തരത്തില്‍ കലാ, സാംസ്കാരിക പരിപാടികളുടെ കോഓര്‍ഡിനേഷന്‍ ഉണ്ടാകുമെന്നും ആഞ്ജല അറിയിച്ചു. ഫോമ യുവജനങ്ങളെ പ്രോത്സാഹിക്കുന്നതു പോലെ മറ്റൊരു പ്രവാസി സംഘടനയും ചെയ്യുന്നതായി തോന്നുന്നില്ലെന്നും അവര്‍ അറിയിച്ചു.

ഫോമയുടെ വളര്‍ച്ച ഇനി പുതിയ തലമുറയിലാണ്. ആഞ്ജല സുരേഷ് ഗോരഫിയെ പോലെയുള്ളവരുടെ നേതൃത്വവും സംഘാടനവും ഫോമയ്ക്ക് എന്നും മുതല്‍കൂട്ടായിരിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top