Flash News

‘രാഗവിസ്മയ 2020’ കിക്ക് ഓഫ് നടത്തി

March 3, 2020 , ജീമോന്‍ റാന്നി

RagaVismaya Kick off Photഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ‘രാഗവിസ്മയ 2020’ എന്ന ക്രിസ്തീയ ശാസ്ത്രീയ സംഗീത പരിപാടിയുടെ കിക്ക് ഓഫ് മാര്‍ച്ച് 1 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സെന്‍റ് പീറ്റേര്‍സ് & സെന്‍റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തി.

ഗ്രാന്‍ഡ് സ്പോണ്‍സര്‍ കൂടിയായ വി.വി. ബാബുക്കുട്ടി സിപിഎ കിക്ക്‌ ഓഫ് ഉത്ഘാടനം ചെയ്തു.

കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ സുറിയാനി ഭാഷയും, ആരാധനാ സംഗീതവും അദ്ധ്യാപനം നടത്തുന്നതും ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്ക് മുന്‍ ഡയറക്ടറും, റഷ്യന്‍ സംഗീതത്തില്‍ ഉപരിപഠനവും നടത്തിയ റവ. ഫാ. ഡോ. എം.പി. ജോര്‍ജ്ജും സംഘവുമാണ് പരിപാടി അവതരിപ്പിക്കുന്നത്. ഏഴ് വാദ്യോപകരണങ്ങളുടെ അകമ്പടിയില്‍ മൂന്ന് പ്രശസ്ത ഗായകര്‍ ഉള്‍പ്പെടുന്ന പ്രസ്തുത പരിപാടിയില്‍ ഹൂസ്റ്റണിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിലും, ഗള്‍ഫ് നാടുകളിലും യൂറോപ്പിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ഈ സംഘം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

2020 ഏപ്രില്‍ 24ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഹൂസ്റ്റണ്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ (2411, 5th St., Stafford TX) വച്ച് നടത്തപെടുന്ന പുതുമ നിറഞ്ഞ ഈ ക്രിസ്തീയ ശാസ്ത്രീയ സംഗീത പരിപാടിയിലേക്ക് ഏവരെയും സഹര്‍ഷം ക്ഷണിക്കുന്നുവെന്നും കുറഞ്ഞ നിരക്കിലുള്ള പ്രവേശന ടിക്കറ്റിലൂടെ ഏവരും ഈ സംഗീത നിശ ആസ്വദിക്കണമെന്നും പ്രസ്തുത പരിപാടിയുടെ ഭാരവാഹികള്‍ അറിയിച്ചു.

ജോര്‍ജ്ജ് പറമ്പില്‍ ന്യൂയോര്‍ക്ക്, ഒ.എം. മാത്യു അബുദാബി, ഏബ്രഹാം ഈപ്പന്‍, ബിന്നി ഉണ്ണൂണ്ണി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി), രാജു സ്കറിയാ (ട്രസ്റ്റി) 832 296 9294, ഷിജിന്‍ തോമസ് (സെക്രട്ടറി) 409 354 1338.

RagaVisamaya_Flyer


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top