Flash News

ഫൊക്കാന 2020-22 തെരെഞ്ഞെടുപ്പില്‍ ഓഡിറ്റര്‍ സ്ഥാനത്തേക്ക് വര്‍ഗീസ് കെ. ഉലഹന്നാന്‍ മത്സരിക്കുന്നു

March 3, 2020 , ഫ്രാന്‍സിസ് തടത്തില്‍

VARGHE K UALHANNANന്യൂയോര്‍ക്ക്:ഫൊക്കാനയുടെ 2020- 2022 തെരെഞ്ഞെടുപ്പില്‍ ഓഡിറ്റര്‍ ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള സീനിയര്‍ ഫൊക്കാന നേതാവ് വര്‍ഗീസ് കറുകപ്പള്ളില്‍ ഉലഹന്നാന്‍ മത്സരിക്കുന്നു . ഫൊക്കാനയുടെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായി തുടരുന്ന വര്‍ഗീസ് ഉലഹന്നാന്‍ ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന പാനലില്‍ നിന്നാണ് മത്സരിക്കുന്നത്. ന്യൂയോര്‍ക്കിലെ എല്ലാ സംഘടനകളിലെ മലയാളികളുടെയും പ്രിയങ്കരനായ സൗമ്യ പ്രകൃതക്കാരനായ ഈ തലമുതിര്‍ന്ന നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യൂയോര്‍ക്കിലെ എല്ലാ മലയാളികളും കൈനീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

ഫൊക്കാനയുടെ മുന്‍ ഓഡിറ്റര്‍ കൂടിയായ വര്‍ഗീസ് കെ.ഉലഹന്നാന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, നാഷണല്‍ കമ്മിറ്റി അംഗം, ഫൗണ്ടേഷന്‍ മെമ്പര്‍ തുടങ്ങിയ മഹനീയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള നേതാവാണ്. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. മെട്രോപൊളിറ്റന്‍ ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അഥോറിറ്റിയില്‍(എം,ടി.എ) 35 വര്ഷത്തോളം സേവനം ചെയ്തശേഷം സൂപ്പര്‍വൈസര്‍ ആയിരിക്കേ വര്‍ഗീസ് വിരമിച്ചു.ജോലിയില്‍നിന്നു വിരമിച്ച ശേഷം സംഘടന രംഗത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തും സജീവമായ അദ്ദേഹം ഭാരത് റീയല്‍ട്ടി എന്ന പേരില്‍ സ്വന്തമായി ഒരു കമ്പനിയുമുണ്ട്.ഇതിനുപുറമെ നാട്ടില്‍ കുടുംബ ബിസിനസ് ആയി നിരവധി വില്ലകള്‍ നിര്‍മ്മിക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജെക്റ്റുമുണ്ട്. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ വാലികോട്ടേജിലുള്ള സെയിന്റ് മേരീസ് പള്ളി സെക്രെട്ടറിയും ട്രഷററുമായിരുന്നു വര്‍ഗീസ് ഉലഹന്നാന്‍.

നഴ്‌സ് ആയി വിരമിച്ച അന്നമ്മ വര്‍ഗീസ് ആണ് ഭാര്യ. ഡോ.വിബു കെ. വര്‍ഗീസ്, ഡോ.ജീന വര്‍ഗീസ് എന്നിവര്‍ മക്കളും ഡോ.ബ്ലെസ്സിറ്റ് ജോര്‍ജ് വര്‍ഗീസ്,വിന്‍സെന്റ് ബെര്‍ണാഡ് എന്നിവര്‍ മരുമക്കളുമാണ്.അലന്‍ കെ.,ലിയ കെ., സക്കറി ബെര്‍ണാഡ്,മക്കന്‍സി ബെര്‍ണാഡ് എന്നീ കൊച്ചുമക്കളുമുണ്ട്.

ഫൊക്കാനയുടെ ന്യൂയോര്‍ക്ക് മേഖലയിലെ ഏറ്റവും സീനിയര്‍ നേതാവുകൂടിയ വര്‍ഗീസ് കെ.ഉലഹന്നാന്റെ ഓഡിറ്റര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും തങ്ങളുടെ ടീമിനും ഏറേ സന്തോഷം നല്‍കിയ വാര്‍ത്തയാണെന്നും മുന്‍ ഓഡിറ്റര്‍ കൂടിയായ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ന്യൂയോര്‍ക്കിലെ മലയാളികളുടെ ഇടയിലെ സ്വാധീനവും തങ്ങളുടെ ടീമിന് കരുത്തും ഊര്‍ജ്ജവും പകരുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്‍ഗീസും മറ്റു സ്ഥാനാര്‍ത്ഥികളും പ്രസ്താവിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top