Flash News

ടെന്നസിയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വന്‍ നാശം വരുത്തി; 19 പേര്‍ കൊല്ലപ്പെട്ടു; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

March 3, 2020 , പി.പി. ചെറിയാന്‍

1നാഷ്‌വില്‍ (ടെന്നസി): ഇന്ന് (മാര്‍ച്ച് 3) രാവിലെ ടെന്നസിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര്‍ കൊല്ലപ്പെടുകയും നാല്പതോളം കെട്ടിടങ്ങള്‍ തകന്നു വീഴുകയും ചെയ്തതായി ഒടുവില്‍ കിട്ടിയ ടെന്നസി എമര്‍ജന്‍സി മാനേജ്മന്‍റ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാഷ്‌‌വില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് . മരണ വാര്‍ത്ത ടെന്നസി ഗവര്‍ണ്ണര്‍ ബില്‍ ലി സ്ഥിരീകരിച്ചു.

നിരവധി പവര്‍ ലൈനുകള്‍ തകര്‍ന്നു വീണതിനാല്‍ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു. 44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത്. നാഷ്‌വില്ല ഫയര്‍ ഡിപ്പാര്‍ട്മെന്‍റ് തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ട ജര്‍മന്‍ ടൗണില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സൂപ്പര്‍ ട്യുസ്ഡേയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന ചില സ്കൂളുകള്‍ അടച്ചിട്ടിരികയാണ്.

നാഷ്‌വില്ലയിലെ കൗണ്ടികളായ പുറ്റ്‌നം, വില്‍സണ്‍ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് പരക്കെ നാശം വിതച്ചിട്ടുണ്ട്. അധികൃതര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരുന്നു.

0303_wztv KCWBE5MTSJCAZLP6T75GWUZQLY


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top