ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി ബിജു ആന്‍റണിയെ കേരളസമാജം നാമനിര്‍ദ്ദേശം ചെയ്തു

Newsimg1_38891189സൗത്ത് ഫ്‌ളോറിഡ : ഫ്‌ളോറിഡയിലെ മലയാളി സംഘടനകളില്‍ പ്രവര്‍ത്തനരംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ട കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ പ്രതിനിധിയായി ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തു . നിലവില്‍ കേരള സമാജം ജോയിന്‍റ് സെക്രട്ടറി ആണ് ബിജു ആന്‍റണി .അര്‍ഹതക്ക് അംഗീകാരമായി ഫോമയുടെ ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ ബിജു ആന്‍റ്ണിക്ക് അവസരം നല്‍കണമെന്ന് കേരളം സമാജം നേതൃത്വം റീജിയണിലെ മറ്റ് അംഗസംഘടനകളോട് അഭ്യര്‍ത്ഥിച്ചു.

പുതു തലമുറയ്ക്ക് ഫോമാ നല്‍കുന്ന അവസരങ്ങള്‍ ഉപോയോഗപ്പെടുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഈ ഉദ്യമത്തില്‍ സണ്‍ ഷൈന്‍ റീജിയന്റെ എല്ലാ സംഘടനാ നേതാക്കളുടെയും അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും ബിജു അഭ്യര്‍ത്ഥിച്ചു.

വിദ്യാര്‍ത്ഥി നേതൃത്വത്തിലും സംഘടനാ നേത്രുത്വത്തിലും തിളങ്ങിയ ബിജു ആന്റണി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സൗത്ത് ഫ്‌ലോറിഡയിലെ സാമൂഹിക പ്രൊഫഷണല്‍ സംഘടനകളില്‍ സജീവമായ ബിജു ഇപ്പോള്‍ ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ട്രഷറര്‍ ആണ്. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ വൈസ് പ്രസിഡന്റ് , നഴ്‌സിംഗ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലി അതോടൊപ്പം നഴ്‌സ് പ്രാക്ടിസിങ്ങില്‍ ഡോക്ടറേറ്റും ചെയ്യുന്നു.

Print Friendly, PDF & Email

Related News

Leave a Comment