
ആസാദി സ്ക്വയര്‍ മുപ്പത്തി രണ്ടാം ദിന പരിപാടി പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ഏറനാടന്‍ മാപ്പിളമാരുടെ സ്വാതന്ത്ര്യ സമര സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ട വീര്യത്തിന്റെയും വീരചരിത്രം പാടിയും പറഞ്ഞും പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ എളേറ്റില്‍ ആസാദി സ്ക്വയറില്‍ ആവേശമുണര്‍ത്തി. മലപ്പുറത്ത് ആസാദി സ്ക്വയറിന്റെ മുപ്പത്തി രണ്ടാം ദിന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
ദേശക്കൂറും രാജ്യത്തിന്റെ വികാസത്തില്‍ മുസ്ലിങ്ങളുടെ പങ്കും ചോദിക്കുവര്‍ക്ക് മോയിന്‍കുട്ടി വൈദ്യര് മുതല്‍ കമ്പളത്ത് ഗോവിന്ദന് നായര്‍ ഉള്ളവര്‍ രചിച്ച കാവ്യങ്ങള്‍ പറഞ്ഞുകൊടുക്കുക. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇത്രയേറെ ഏടുകളുള്ള മറ്റൊരു ജനതയില്ലെന്ന് ആ കാവ്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.
പുലിക്കോട്ടില്‍ ഹൈദറിന്റെ ‘പാക്കിസ്ഥാനില്‍ പോകൂല.. പാക്കിസ്ഥാനികള്‍ ആവൂല…. പാക്കിസ്ഥാനില്‍ പോകണമെന്ന പരിപ്പിവിടെ വേവൂല’ എന്ന വരികള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു.
പോര്‍ച്ചുഗീസ് അധിനിവേശകാലം മുതല്‍ ഏറനാടിന്റെ പോരാട്ട ചരിത്രം ആരംഭിക്കുന്നുണ്ട്.സ്വന്തം വിവാഹ ദിവസം ഒരു യുവതിയുടെ ജീവന് രക്ഷിക്കാന്‍ പോയി പോര്‍ച്ചുഗീസുകാരുടെ അതിക്രമത്തില്‍ രക്തസാക്ഷിയായ വെളിയംകോട് മാനാത്തുവീട്ടില് കുഞ്ഞിമരക്കാര്‍ ശഹീദിന്റെ ചരിത്രം അതിനു സാക്ഷിയാണ്.1843 ലെ ചേറൂര് പടയുടെ ചരിത്രം പറയുന്ന പടപ്പാട്ടു ബ്രിട്ടീഷുകാര്‍ തെരഞ്ഞു പിടിച്ച് നശിപ്പിച്ചു.
ഓന്നാം സ്വാതന്ത്ര്യ സമരകാലത്ത് ജീവിച്ചിരുന്ന മോയിന്‍ കുട്ടി വൈദ്യര് ബദ്ര്, ഉഹ്ദ്, ഹിജ്റ ചരിത്രങ്ങള്‍ പാടി ആവേശം പകര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ചരിത്രകാരന് ഫോസിറ്റ് അത് തങ്ങള്‍ക്ക് എതിരാണെന്നു മനസ്സിലാക്കി.1921 ലെ പൂക്കോട്ടൂര്‍ സമരത്തില്‍ ആ പടപ്പാട്ടുകള്‍ പോരാളികളുടെ സമരതാളമായി.
ആ ചരിത്രങ്ങള്‍ക്കും കാവ്യാവിഷ്കാരങ്ങളും മതസൗഹൃദത്തിന്റെ ഉള്ച്ചേരുവയുണ്ടായിരുന്നു.
‘ഒന്നിനൊന്നണി നിരന്ന് നിന്ന് ചെയ്ത പോരില്‍
അന്നിരുപത്തൊന്നില് നാട്ടാര് ചൊല്ലി മറുപടി നേരില്‍
പോരതിനാല് വിപ്ളവത്തില്‍ പുസ്തകത്തിരുവേട്ടില്
ചോരയാല്‍ കുറിച്ചുവച്ചു ധീരര്‍ മാപ്പിളനാട്ടില്’ എന്ന് പി. ഭാസ്കരന് എഴുതി.
ഹിച്ച്കോക്കിന്റെ പ്രതിമ ഏറനാട്ടില്‍ സ്ഥാപിച്ചപ്പോള്‍,
‘രാജ്യസ്നേഹം വീറുകൊണ്ട കൂട്ടരുണ്ടീ നാട്ടില്‍
രക്ഷ വേണേല്‍ മണ്ടിക്കോ ഇംഗ്ലണ്ടില്‍’ എന്നെഴുയതിന് കമ്പളത്ത് ഗോവിന്ദന് നായരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഇന്നും സ്വാതന്ത്ര്യ സമരത്തില്‍ അണിചേര്‍ന്നവര്‍ പലതും അനുഭവിക്കുന്നു. ഹിന്ദു മുസ്ലിം സമരൈക്യത്തിന്റെ ചിത്രമാണ് രാജ്യം ഇന്ന് നമുക്കു നല്‍കുന്നത്.
ടി. ഉബൈദ് ന്നാം സ്വാതന്ത്ര്യസമര കാലത്ത് ഇങ്ങനെ എഴുതി:
‘നാടൊന്നായ് നിവര്‍ന്ന് നിനലറീടുന്നു
നല്ഹിന്ദിന് കനിമക്കള് ഒരുമിക്കുന്നു
തേര്ന്നിതു ഹിന്ദു മുസല്മാന് കൂട്ടം
ചേര്‍ന്നിതു പൗരോല്ബുദ്ധയേറ്റം
പൂര്ണസമൈഖ്യത്തിന് വിളയാട്ടം
ഐക്യത്തില്‍ പതാകകള്‍ ഉയര്‍ന്നു പാറി.’
കാലങ്ങളെ ചേര്‍ത്തു വച്ച് ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നവര്‍ക്കേ പുതിയ സമരങ്ങളെ നയിക്കാനാവൂ എന്നദ്ദേഹം പറഞ്ഞു.
മുപ്പത്തിരണ്ടാം ദിന പരിപാടി മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്കര്‍ ഫറൂഖ്, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് മനോജ്, ഇസ്ലാമിക പണ്ഡിതന് ശിഹാബുദ്ദീന് ഇബ്നു ഹംസ, സാമൂഹിക പ്രവര്‍ത്തക ശഫാന സംന എന്നിവര്‍ സംസാരിച്ചു. ഹാദിയ സി.എച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാളെ (ബുധന്‍) ആസാദി സ്ക്വയറില്‍ കെ.പി.സി.സി സെക്രട്ടറി ഇഫ്തിഖാറുദ്ദീന്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂര്‍, എഴുത്തുകാരനും പ്രഭാഷകനുമായ കെ. നജാത്തുല്ല എന്നിവര്‍ സംബന്ധിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply