ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി വീണ്ടും തള്ളി

Pawan_Gupta-770x433ന്യൂദല്‍ഹി: നിര്‍ഭയ കൂട്ടബലാത്‌സംഗക്കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളണമെന്ന് ദല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കിയത്.

കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തമാക്കണമെന്നും അപേക്ഷിച്ച് പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ നേരത്തെ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അഞ്ചംഗ ബെഞ്ച് ഈ ഹര്‍ജി തള്ളി. ഇതിനു ശേഷമാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.

കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു.

മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് മാര്‍ച്ച് 3-നായിരുന്നു. ഇനി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരും.

പുതിയ മരണ വാറന്റിനുവേണ്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു

nirbhayaഡല്‍ഹി കൂട്ടബലാല്‍സംഗ കേസ് കുറ്റക്കാരുടെ വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. കേസില്‍ പ്രതിയായ പവന്‍ ഗുപ്തയുടെ ദയാ ഹര്‍ജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളി മണിക്കൂറുകള്‍ക്കമാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

പ്രതികളുടെ എല്ലാ നിയമപരമായ അവസരങ്ങളും അവസാനിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഗുപ്തയുടെ ദയാ ഹര്‍ജി നിലനിന്നിരുന്നതിനാല്‍ കോടതി വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവച്ചിരുന്നു.

മുകേഷ് കുമാര്‍ സിംഗ് (32), ഗുപ്ത (25), വിനയ് കുമാര്‍ ശര്‍മ്മ (26), അക്ഷയ് കുമാര്‍ സിംഗ് (31) എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് തൂക്കിക്കൊല്ലാന്‍ നേരത്തേ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് സ്റ്റേ ചെയ്തത്. ഈ കേസില്‍ മൂന്ന് തവണ കോടതി മരണ വാറന്റുകള്‍ സ്റ്റേ ചെയ്തിരുന്നു. അതേദിവസം തന്നെ പവന്റെ പുനപരിശോധന ഹര്‍ജിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

ഇനി ഗുപ്ത മാത്രമാണ് പുനപരിശോധന ഹര്‍ജി നല്‍കാനുള്ളത്. മറ്റുള്ള മൂന്നുപേരുടെ ഹര്‍ജികളും കോടതി തള്ളിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News