സിപി‌എം പ്രവര്‍ത്തകരുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; കൊച്ചിയിലെ നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളെത്തിയതായി ക്രൈം ബ്രാഞ്ച്

QWWകൊച്ചി: പ്രളയഫണ്ട് തട്ടിയെടുത്തെന്ന കേസില്‍ കൊച്ചി തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം നിധിന് പങ്കുണ്ടെന്ന് കണ്ടെത്തി. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അക്കൗണ്ടില്‍ പണമെത്തിയതായി നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. ഇതോടെ കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലേക്ക് കയറുകയാണ്.

10.54 ലക്ഷം രൂപയാണ് സിപിഎം നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നത്. എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് പ്രളയം ഒരു രീതിയിലും ബാധിക്കാത്ത കാക്കനാട് മേഖലയിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. കേസില്‍ അറസ്റ്റിലായ വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഷ്ണുപ്രസാദിന്റെ മൊഴിയും ട്രഷറിയിലെയും ജില്ലാ കളക്ടറുടെയും രേഖകള്‍ പരിശോധിച്ചുമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ സെക്ഷന്‍ ക്ലര്‍ക്കായ വിഷ്ണുപ്രസാദിന് പുറമെ മറ്റ് പല ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കരുതുന്നത്.

ഏകദേശം 16 ലക്ഷം രൂപ ട്രഷറിയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ പത്ത് ലക്ഷം രൂപ തിരിച്ചുപിടിച്ചു. ബാക്കിയുള്ള പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment