യുഎസ് പ്രെെമറി തിരഞ്ഞെടുപ്പ്: വിജയ തിലകമണിഞ്ഞ് ടോം വിരിപ്പനും കുല്‍ക്കര്‍ണിയും, സുരേന്ദ്രന്‍ പട്ടേല്‍ റണ്‍ ഓഫില്‍ വീണ്ടും മാറ്റുരയ്ക്കുന്നു

Untitledടെക്സാസ് സ്റ്റേറ്റ് ഡിസ്ട്രിക്ട് 27 ല്‍ നിന്ന് ടെക്സാസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായ ടോം വിരിപ്പന് ഉജ്ജ്വല വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡിസ്ട്രിക്ട് 22 ല്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ച ഇന്ത്യക്കാരനായ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി ഡെമോക്രറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള എല്ലാ എതിരാളികളെയും നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യോഗ്യത നേടി.

സ്റ്റാഫ്ഫോര്‍ഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോര്‍ട്ബെന്‍ഡ് ഏരിയ) ഉള്‍പ്പെടെ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡിസ്ട്രിക്ട് 27 ല്‍ ശക്തമായ മത്സരമാണ് ടോം കാഴ്ച വച്ചത്. ടോം ഒരു നല്ല എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറസാന്നിധ്യവും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാണ്. ടോമിന് ഒരു എതിരാളി മാത്രമേയുണ്ടായിരുന്നുള്ളു. അതും ഇന്ത്യക്കാരനായ മനീഷ് സേത്ത്.

പോള്‍ ചെയ്ത 6988 വോട്ടുകളില്‍ 54.11 ശതമാനം വിരിപ്പന് എതിരാളിയും ഇന്ത്യക്കാരനുമായ മനീഷ് സേത്തിനു 45.89 ലഭിച്ചു. നിലവിലെ ഡമോക്രാറ്റിക് പ്രതിനിധി റോണ്‍ റെയ്നോള്‍ഡ്സുമായാണ് വിരിപ്പന്‍ നവംബറില്‍ ഏറ്റുമുട്ടുക. വിരിപ്പന്‍ നവംബറില്‍ പൊതു തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. ജയിച്ചാല്‍ ടെക്സാസ് ഹൗസിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അംഗം എന്ന നിലയില്‍ ഒരു ചരിത്രസംഭവമായി മാറും. മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ചരിത്ര നേട്ടവും.

മാര്‍ച്ച് മൂന്നിന് നടന്ന യുഎസ് പ്രതിനിധി സഭയുടെ പ്രാരംഭ തെരഞ്ഞെടുപ്പില്‍ വീണ്ടും കരുത്തു കാട്ടി ഡമോക്രാറ്റ് സ്ഥാനാര്‍ഥി പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി. 2018 നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് വേദിയിലെ സ്ഥിര സാന്നിധ്യമായിരുന്നു റിപ്പബ്ലിക്കന്‍ പീറ്റ് ഓള്‍സിന്‍റെ ഭൂരിപക്ഷം വളരെ ചുരുങ്ങിയ മാര്‍ജിനുള്ളില്‍ ഒതുക്കിയ ഇന്ത്യക്കാരുടെ ആവേശമായി മാറിയ കുല്‍ക്കര്‍ണി വീണ്ടും പ്രെെമറിയില്‍ ഉജ്ജ്വല വിജയം നേടിയിരിക്കുന്നു.

പോള്‍ ചെയ്ത 62860 വോട്ടുകളില്‍ കുല്‍ക്കര്‍ണിക്കു 53.5 ശതമാനം ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിരാളിയായ ഡെറിക് റീഡിന് 24.5 ശതമാനമേ ലഭിച്ചുള്ളൂ.

യു എസ് വിദേശകാര്യ സര്‍വീസില്‍ ദീര്‍ഘനാളത്തെ അനുഭവ പരിചയം ഉള്ള കുല്‍ക്കര്‍ണിയുടെ കോണ്‍ഗ്രസ് പ്രവേശനം എളുപ്പമായി. നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലെ കോണ്‍ഗ്രസ്സംഗം പീറ്റ് ഓള്‍സെന്‍ മത്സരിക്കുന്നില്ല.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മലയാളിയായ ഡാന്‍ മാത്യൂസിന് മത്സരിച്ച 15 സ്ഥാനാര്‍ഥികളില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്കെത്തുവാന്‍ കഴിഞ്ഞുവെത് ശ്രദ്ധേയമാണ്. ഈ ജില്ലയില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി, ബ്രസോറിയ, ഹാരിസ് കൗണ്ടിയുടെ ഭാഗം എന്നിവ ഉള്‍പ്പെടുന്നു. നിരവധി ഏഷ്യന്‍ അമേരിക്കന്‍ വംശജരും പ്രത്യേകിച്ച് ഇന്ത്യക്കാര്‍ ധാരാളവുമുള്ള ജില്ലയാണ് ഇത്.

മറ്റൊരു ശ്രദ്ധേയമായ മത്സരമായിരുന്നു ഫോര്‍ട്ബെന്‍ഡ് കൗണ്ടി 505 ഡിസ്ട്രിക്ററ് കോര്‍ട്ട് ജഡ്ജ് മത്സരം ഡെമോക്രാറ്റിക് പാര്‍ട്ടി സീറ്റിനുവേണ്ടി മല്‍സരിച്ച മലയാളിയായ സുരേന്ദ്രന്‍ കെ പട്ടേല്‍ ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. അനായാസം ജയിച്ചു കയറാമെന്നു കരുതിയ കാലി മോര്‍ഗനു 44.63 ശതമാനം മാത്രമേ ലഭിച്ചുള്ളൂ. പോള്‍ ചെയ്ത 57150 വോട്ടുകളില്‍ 17302 വോട്ടുകള്‍ നേടി (30.27 ശതമാനം) സുരേന്ദ്രന്‍ മത്സരത്തെ ശക്തമാക്കി. 50 ശതമാനം ഒരു സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്തതിനാല്‍ മെയ് 26 നു നടക്കുന്ന റണ്‍ ഓഫ് ഇലെക്ഷനില്‍ ഇവര്‍ വീണ്ടും മത്സരിക്കും.

ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ടാക്സ് അസ്സെസര്‍ കളക്ടര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സീറ്റിനായി മത്സരിച്ച മലയാളിയായ ജെയ്സണ്‍ ജോസഫ് പരാജയപെട്ടുവെങ്കിലും ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.

2018 ലെ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഫോര്‍ട്ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജില്‍ നിന്നും ഫോര്‍ട്ബെന്‍ഡ് കൗണ്ടി കോര്‍ട്ട് 3 ജഡ്ജ് ജൂലി മാത്യുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഹൂസ്റ്റണിലെ മലയാളികള്‍ അമേരിക്കയിലെ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും നേട്ടങ്ങള്‍ കൊയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News