ആരായിരിക്കും അടുത്ത യുഎസ് പ്രസിഡന്റ്?; പ്രവചനാതീതമായി ബൈഡനും സാന്‍‌ഡേഴ്സും നേര്‍ക്കു നേര്‍

6_123വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി മത്സരിക്കാനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. ജോ ബൈഡനും ബേണി സാന്‍ഡേഴ്‌സും തമ്മിലാണ് പ്രധാന മത്സരം. 14 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.

ജോ ബൈഡന്‍ അടക്കം അഞ്ച് പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ ജോ ബൈഡന് തന്നെയാണ് മുന്‍ തൂക്കം. വിര്‍ജിനിയയും നോര്‍ത്ത് കരോലീനയും ബൈഡന്‍ നേടിയപ്പോള്‍ വെര്‍മണ്ട്, സാന്‍ഡേഴ്‌സ് കരസ്ഥമാക്കി. ഈ പോരാട്ടത്തില്‍ വിജയിക്കുന്നയാള്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ നേരിടും.

അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ഉറക്കം തൂങ്ങി ജോ ബൈഡന് ഏത് സ്ഥാനത്തിനായാണ് മത്സരിക്കുന്നതെന്ന് പോലും അറിയില്ലെന്ന് ട്രംപ് പരിഹസിച്ചു. കൊറോണ ബാധയെത്തുടര്‍ന്ന് പോളിങ്ങിന് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News