ഡല്‍ഹി കലാപം: ലോക്സഭയില്‍ പ്രതിഷേധിച്ച മലയാളികളടക്കം ഏഴ് കോണ്‍ഗ്രസ് എം‌പിമാരെ സസ്പെന്‍ഡ് ചെയ്തു

asd_1ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്യം ടാഗോര്‍, ഗുര്‍ജാത് സിങ്, ഗൗരവ് ഗൊഗോയ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നേരെ കടലാസ് കീറിയെറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍. ഈ സമ്മേളനകാലത്തേയ്ക്കാണ് നടപടി. ഏപ്രില്‍ മൂന്നാം തിയതി വരെ ഇവര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാനാകില്ല.

ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി നടപടി വന്നിരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍പ്രതികരിച്ചു. ദില്ലി കലാപത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച് വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് ഭരണപക്ഷ പ്രതികരണങ്ങളെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബെന്നി ബെഹ്നാന്‍ എംപി പ്രതികരിച്ചു. നടപടിയില്‍ ദു:ഖമില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment