പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി ‘കോവിഡ് 19’ല്‍ നിന്ന് മോചിതനായ യുവാവിന്റെ അനുഭവ സാക്ഷ്യം

cas_0ലോകമൊട്ടാകെ ഭീതി വിതച്ച് മുന്നേറുന്ന കൊറോണ വൈറസ് ബാധിച്ച് പതിനായിരക്കണക്കിന് പേരെ രോഗികളാക്കുകയും ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ, ഈ രോഗം ബാധിച്ച് ചികിത്സ തേടുകയും രോഗം സുഖപ്പെട്ട് ജീവിത്തിലേക്ക് തിരിച്ചുവരികയും ചെയ്തവരുടെ അനുഭവങ്ങള്‍ ഭീതിയുള്ളവാക്കുന്നതാണ്. കൊറോണ ബാധിച്ച സമയത്ത് അനുഭവിച്ചത് നരകയാതനയാണെന്നാണ് കൊറോണയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഓരോരുത്തരുടെയും സാക്ഷ്യം. അത്തരത്തിലൊരു സാക്ഷ്യം ഇപ്പോള്‍ വൈറലാവുകയാണ്.

നോര്‍ത്ത് വെയില്‍സ് സ്വദേശിയും ചൈനയിലെ വുഹാനില്‍ ജോലി ചെയ്യുകയുമായിരുന്ന കോണോര്‍ റീഡ് എന്ന 25 കാരനാണ് കൊറോണ ബാധിച്ചപ്പോഴുള്ള തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. മഹാരോഗം ബാധിച്ച താന്‍ മരണത്തിന്റെ തൊട്ടടുത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വരികയായിരുന്നുവെന്ന് റീഡ് പറയുന്നു.

”നവംബര്‍ 25നാണ് എനിക്ക് ജലദോഷം ആരംഭിച്ചത്. തുടര്‍ച്ചയായി മൂക്ക് ചീറ്റിയിരുന്ന എന്റെ കണ്ണുകള്‍ വിളറി വെളുത്തിരുന്നു. എങ്കിലും ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു. രണ്ടാം ദിവസം കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടു. ഇത് മാറാന്‍ തേന്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാത്തതിനെ തുടര്‍ന്ന് ഈ മിശ്രിതത്തിലേക്ക് അല്‍പ്പം വിസ്‌കിയും കലര്‍ത്തിക്കുടിച്ച് നോക്കി. അങ്ങിനെ മൂന്നാം ദിവസം രാത്രി നന്നായി ഉറങ്ങാന്‍ സാധിച്ചു.

പിറ്റേദിവസം പതിവ് പോലെ ജോലിക്ക് പോയി. കാര്യമായ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. അഞ്ചാം ദിവസത്തോടെ ജലദോഷവും വിട്ടുമാറി. എന്നാല്‍ ഏഴാം ദിവസം എല്ലാം തിരികെയെത്തി. ജോലദോഷം കൂടാതെ ശക്തമായ മേലുവേദനയും അനുഭവപ്പെട്ടു. തല വിറയ്ക്കാന്‍ തുടങ്ങി. കണ്ണുകള്‍ കത്തുന്നത് പോലെ തോന്നി. തൊണ്ട തടസ്സപ്പെട്ടു. ജലദോഷം നെഞ്ചിലേക്ക് ഇറങ്ങിയ പ്രതീതി. നിര്‍ത്താതെയുള്ള ചുമ കൂടിയായതോടെ ജോലിക്ക് പോകാന്‍ കഴിയാതെ ഒരാഴ്ചത്തേയ്ക്ക് ലീവെടുത്തു. എല്ലുകള്‍ ഞെരിഞ്ഞ് പൊടിയുന്നത് പോലെയാണ് ഓരോ നിമിഷവും അനുഭവപ്പെട്ടത്.

ഒമ്പതാം ദിവസമായപ്പോഴേയ്ക്കും ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നു. പത്താം ദിവസം കടുത്ത പനി കൂടിയായി. ഈ സമയത്തൊക്കെ തേനും ചൂടുവെള്ളവും വിസ്‌കിയും കൂട്ടിക്കലര്‍ത്തി കഴിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല.

പക്ഷേ പതിനൊന്നാം ദിവസം പനി മാറി. കാര്യങ്ങള്‍ മെച്ചപ്പെട്ടതായി തോന്നി. എന്നാല്‍ അത് അധിക നേരം നീണ്ടുനിന്നില്ല. ബാത്ത് റൂമില്‍ പോയപ്പോള്‍ ശരീരം വിറയ്ക്കുന്നതായും വിയര്‍ക്കുന്നതായും തോന്നി. കണ്ണില്‍ മങ്ങല്‍ അനുഭവപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ശേഷം ശ്വാസം മുട്ടുന്നതായി തോന്നി. ഒരു തുള്ളി വായു പോലും ശ്വസിക്കാന്‍ കഴിയാത്ത വിധം പ്രാണപ്പിടച്ചിലിലായി.

ഇതോടെ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഒരു ടാക്‌സി പിടിച്ച് സോന്‍ഗ്നാന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ന്യൂമോണിയയ്ക്കാണ് എന്നെ ചികിത്സിച്ചത്. രണ്ട് ദിവസത്തിന് ശേഷം ന്യൂമോണിയയ്ക്കുള്ള ആന്റിബയോട്ടിക്കുകളുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങിയെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ നരകയാതനയാണ് അനുഭവിച്ചത്. 22-ാം ദിവസമാണ് ജോലിയ്ക്ക് പോകാമെന്ന ആത്മവിശ്വാസമുണ്ടാകുന്നത്.

രോഗം ഭേദമായി 52-ാം ദിവസം ആശുപത്രിയില്‍ നിന്നും എനിക്കൊരു അറിയിപ്പ് ലഭിച്ചു. എനിക്ക് കൊറോണയായിരുന്നുവെന്നാണ് അതിലുണ്ടായിരുന്നത്. അപ്പോഴേയ്ക്കും വുഹാനില്‍ കൊറോണ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയിരുന്നു.” റീഡ് പറഞ്ഞ് നിര്‍ത്തുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment