ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 5, 2020)

vedicഅശ്വതി: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും. ആത്മാര്‍ഥ സുഹൃത്തിനെ അബദ്ധങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും. ധനകാര്യസ്ഥാപനത്തിന്‍റെ സഹായത്തോടെ വാഹനം വാങ്ങും.

ഭരണി: പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപകല്പന തയാറാകും. ജീവിതനിലവാരം വര്‍ധിച്ചതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻതീരുമാനിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാകും.

കാര്‍ത്തിക: ഐശ്വര്യവും സല്‍കീര്‍ത്തിയും പ്രതാപവും വര്‍ധിക്കും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനത്തിനിടവരും.

രോഹിണി: കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻ അന്വേഷണം ആരംഭിക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവസരമുണ്ടാകും. സാമ്പത്തിക ലാഭം വര്‍ധിക്കും.

മകയിരം: പുത്രന് തന്‍റെ ഉദ്യോഗത്തേക്കാള്‍ ഉയര്‍ന്നപദവിയുള്ള ജോലി ലഭിച്ചതിനാല്‍ ആത്മാഭിമാനം തോന്നും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ നടത്താനോര്‍മവരും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും.

തിരുവാതിര: വിദഗ്ധാഭിപ്രായം സ്വീകരിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തിനേടും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. സാമ്പത്തികപുരോഗതി കൈവരിക്കും.

പുണര്‍തം: മേലധികാരിയുടെ പ്രത്യേക പരിഗണനയില്‍ ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കുറയും. പുതിയ കരാറു ജോലിയില്‍ ഒപ്പുവെക്കും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനിടവരും.

പൂയ്യം: തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ചര്‍ച്ചകളും ദൂരദേശയാത്രയും വേണ്ടിവരും. സന്താനസംരക്ഷണത്താല്‍ മനസമാധാനമുണ്ടാകും. ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടുകൂടി വാഹനം വാങ്ങാൻ തീരുമാനിക്കും.

ആയില്യം: വിജ്ഞാനം കൈമാറും. വ്യവസ്ഥകള്‍ പാലിക്കും. സന്ധിസംഭാഷണം വിജയിക്കും. മറന്നുപോയ കാര്യങ്ങള്‍ ഓര്‍മ വരും. പ്രതിസന്ധികള്‍ തരണം ചെയ്യും.

മകം: സഹപാഠിയോടൊപ്പം ഉപരിപഠനത്തിന് ചേരാൻ സാധിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനവസരമുണ്ടാകും. ജന്മനാട്ടിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

പൂരം: പുതിയ പാഠ്യപദ്ധതിക്കു ചേരും. ദുരാഗ്രഹങ്ങള്‍ ഉപേക്ഷിക്കണം. ക്രയവിക്രയങ്ങളില്‍ ലാഭം കുറയും. അറിവുള്ള കാര്യങ്ങളാണെങ്കിലും മറവിയുണ്ടാകും.

ഉത്രം: പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ ദൂരയാത്രപുറപ്പെടും. പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാത്മനാ സഹകരിക്കും.

അത്തം: അദ്ധ്വാന ഭാരത്താല്‍ അവധിയെടുക്കും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. അപകീര്‍ത്തി ഒഴിവാക്കാന്‍ സംഘ നേതൃത്വസ്ഥാനം ഒഴിയും.

ചിത്ര: നിസാരകാര്യങ്ങള്‍ക്കു പോലും കൂടുതല്‍ പ്രയത്നം വേണ്ടിവരും. വ്യവസ്ഥകളില്‍ വ്യതിചലിക്കരുത്. ഉത്തരവാദിത്ത്വം വര്‍ധിക്കും.

ചോതി: ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി വ്യായാമവും ഭക്ഷണക്രമീകരണവും ശീലിക്കും. വിദഗ്ധോപദേശം സ്വീകരിക്കാതെ ഒരുമേഖലകളിലും പണം മുടക്കരുത്. വാഹനം വാങ്ങാനുള്ള തീരുമാനം തല്ക്കാലം ഉപേക്ഷിക്കും.

വിശാഖം: മേലധികാരിയുടെ ദുഃസംശയങ്ങള്‍ക്ക് വിശദീകരണം നല്കുവാനിടവരും. ബന്ധുവിന്‍റെ അകാലവിയോഗം പൂര്‍വകാലസ്മരണകള്‍ അനുസ്മരിക്കാന്‍ വഴിയൊരുക്കും. തീരുമാനങ്ങള്‍ക്ക് സുഹൃത്സഹായം വേണ്ടിവരും.

അനിഴം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. വിജ്ഞാനങ്ങള്‍ കൈമാറും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

തൃക്കേട്ട: മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിക്കാന്‍ സാധിക്കും. ജാമ്യം നില്‍ക്കുവാനുള്ള സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിരുന്നുസല്‍ക്കാരത്തിന് അധികച്ചെലവ് അനുഭവപ്പെടും.

മൂലം: പുനപ്പരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും. യുക്തിപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വൈദ്യനിര്‍ദേശത്താല്‍ ദുഃശീലങ്ങള്‍ ഒഴിവാക്കും.

പൂരാടം: പുതിയ കരാറുജോലികള്‍ ഒപ്പുവെക്കുമെങ്കിലും ഒരുപരിധിയിലധികം പണം കുറച്ചു കൊണ്ടേറ്റെടുക്കരുത്. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും.

ഉത്രാടം: ബന്ധുസഹായത്താല്‍ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാന്‍ സാധിക്കും. ദുശീലങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകും. വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

തിരുവോണം: പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കും. ആത്മസംതൃപ്തിയോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

അവിട്ടം: നീതിപൂര്‍വമുള്ള സമീപനത്താല്‍ സര്‍വകാര്യ വിജയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകും.

ചതയം: സേവനസാമര്‍ഥ്യത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. ശുഭചിന്തകളാല്‍ ആശ്വാസമുണ്ടാകും. കരാറുജോലിയില്‍ ഒപ്പുവെക്കും. പുതിയ ഗൃഹം വാങ്ങാൻ അന്വേഷിക്കും.

പൂരോരുട്ടാതി: സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കാന്‍ തയാറാകും. പ്രവര്‍ത്തന ശൈലിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താൻ വിദഗ്ധോപദേശം തേടും.

ഉത്രട്ടാതി: ഊഹകച്ചവടത്തില്‍ നഷ്ടമുണ്ടാകും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് തൃപ്തിയായ അന്തരീക്ഷം ഉണ്ടാകുകയില്ല. പലപ്രകാരത്തിലും രോഗപീഡകള്‍ വര്‍ധിക്കുന്നതിനാല്‍ വിദഗ്ധപരിശോധന വേണ്ടിവരും.

രേവതി: ദൂരത്തുതാമസിക്കുന്ന പുത്രപൗത്രാദികള്‍ ഹ്രസ്വകാലാവധിക്കു വന്നുചേരും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങി വെക്കും. അനുചിത പ്രവൃത്തികളില്‍ നിന്നും ആത്മാര്‍ഥസുഹൃത്തിനെ രക്ഷിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment