കടലാഴം മനസ്സുള്ള പെണ്ണേ, നിന്റെ –
കരളിലെ കിളിയിന്നു പാടുന്നുണ്ടോ?
കരിമിഴിയിണകളില്, നീന്തും –
കിനാവിന്റെ, കനകമത്സ്യങ്ങളുണ്ടോ?
കല്പനവിടരുമാ ലോല കപോലത്തില്‍,
കാശ്മീരജം പടര്ന്നൊഴുകുന്നുവോ?
ഇന്നീ സുന്ദര സന്ധ്യയിലെന്നുടെ
മാറില്‍ മുല്ലയായ് നീ പടരൂ
പത്മലതാതല്പത്തിലെന്നുടെ
ചാരത്തു പ്രേയസീ നീയിരിക്കൂ.
നിന്നുടെ പവിഴാധരത്തില്‍ വിടരും
അനുരാഗപുഷ്പങ്ങളെനിക്കേകൂ.
ആര്ദ്രനിലാമഴ പെയ്യുന്ന രാവില്‍
ആലോലം പാടി നീയരികിലെത്തൂ.
താവകമാനസ മായാവിപഞ്ചിക
മീട്ടുവാന്‍ ലാസികേയനുവദിക്കൂ.
നിന്നുടെ നൂപുരനാദത്തിലുണരുമെന്
മോഹാഗ്നിജ്വാലയേ നീയണക്കൂ.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news