ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

Asianet US weekly roundup logo

വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക്.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

കൊറോണ വൈറസ് ആശങ്കയില്‍ അമേരിക്ക. നൂറിലധികം കേസുകള്‍ സ്ഥിരീകരിച്ചു.. സ്ഥിതി നിയന്ത്രണത്തിലെന്നു അധികൃതര്‍.. രോഗം പകരുന്നത് തടയാനായുള്ള പ്രതിരോധ മാര്‍ഗ്ഗനിര്‌ദേശങ്ങളുമായി ആരോഗ്യ കാര്യമന്ത്രാലയങ്ങള്‍..

അമേരിക്കയില്‍ മാര്‍ച്ച് മാഡ്‌നെസ്സ് തുടക്കാമായി.. ഇനിയെല്ലാ കോളേജുകളിലും യുവജനങ്ങളുടെ ഹരമായ ബാസ്‌കറ്റ്ബാള്‍ മാമാങ്കങ്ങള്‍.. വാശിയേറിയ മത്സരങ്ങള്‍ക്ക് തങ്ങളുടെ പരിപൂര്‍ണ പിന്തുണയുമായി പൂര്‍വവിദ്യാര്ഥികളും തയ്യാറായിക്കഴിഞ്ഞു; ഒപ്പം ആവേശഭരിതരായ കാണികളും.

ഡിസ്‌നിയുടെ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രമായ മുലാന്‍ മാര്‍ച്ച് ഇരുപത്തിയേഴിനു തീയേറ്ററുകളിലെത്തുന്നു.. സ്വന്തം പിതാവിനെ രക്ഷിക്കാനായി സൈനിക യുവാവിന്റെ വേഷം കെട്ടുന്ന ഒരു ചൈനീസ് യുവതിയുടെ കഥയാണിതിന്റെ പ്രധാന പ്രമേയം.

ഫ്‌ലോറിഡയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.. സൗത്ത് ഫ്‌ളോറിഡയിലെ മലയാളി കുടുംബങ്ങളുടെയും, സമീപ നഗരങ്ങളിലെ മേയര്‍മാരുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ ചടങ്ങു നടന്നത്.

അമേരിയ്ക്കന്‍ മലങ്കര ഭദ്രാസനത്തില്‍ പെടുന്ന ഡാളസ്സിലെ സൈന്റ്‌റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു.

ഇന്ന് ലൈഫ് ആന്‍ഡ് ഹെല്‍ത്ത് സെഗ്‌മെന്റിലെ വിഷയം പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ആണ്.. ചിക്കാഗോ നോര്‍ത്ത് വെസ്‌റ്റേണ്‍ ഡെല്‍നോര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ദ്രുബില്‍ പാണ്ട്യ ഡോക്ടര്‍ സിമി ജെസ്‌റ്റോയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ്.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment