Flash News

ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 6, 2020)

March 6, 2020

IMG_9793അശ്വതി: ആത്മധൈര്യം വർധിക്കും. സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്ക് പണം മുടക്കും. മത്സരരംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങും.

ഭരണി: കാര്യനിര്‍വഹണശക്തിയും മനസമാധാനവും വർധിക്കും. ഔദ്യോഗികമായി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കും.

കാര്‍ത്തിക: പുണ്യപ്രവര്‍ത്തികള്‍ക്ക് സര്‍വ്വാത്മന സഹകരിക്കും. വിദേശയാത്രക്കനുമതി ലഭിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടും.

രോഹിണി: വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും. പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുന്ന വ്യവസായം നിർത്താന്‍ തയാറാകും. ജാമ്യം നില്‍ക്കരുത്.

മകയിരം: ദമ്പതികള്‍ക്ക് അനുകൂലമായി താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആധ്യാത്മിക-ആത്മീയപ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും. പുത്രപൗത്രാദികളുടെ സംക്ഷണത്തിനായി വിദേശയാത്ര പുറപ്പെടും.

തിരുവാതിര: സൂക്ഷ്മതയോടുകൂടിയ സമീപനങ്ങളാല്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകര്‍ പലരും അവധിയിലാകയാല്‍ ചുമതലകള്‍ വർധിക്കും. സജ്ജനസംസര്‍ഗത്താല്‍ സത്കര്‍മ്മപ്രവണത വർധിക്കും.

പുണര്‍തം: ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. ചര്‍ച്ചകള്‍ വിജയിക്കും.

പൂയ്യം: ആധ്യാത്മിക ആത്മീയചിന്തകളാല്‍ മനസമാധാനമുണ്ടാകും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. സജ്ജനപ്രീതിയും സത്കീര്‍ത്തിയും ഉണ്ടാകും.

ആയില്യം: കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. കീഴ്ജീവനക്കാര്‍ വരുത്തി വെച്ച അബദ്ധം പരിഹരിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. സഹജീവികളോടുള്ള മമത വർധിക്കും.

മകം: വിദഗ്ധനിർദേശം തേടാതെ പണം മുടക്കരുത്. അനുഭവമില്ലാത്ത കരാറുജോലിയില്‍ നിന്നും പിന്മാറും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും.

പൂരം: കുടുംബത്തിലെ അകാരണകലഹം രമ്യമായി പരിഹരിക്കാന്‍ സാധിക്കും. മനസിന്‍റെ ഏകാഗ്രത നഷ്ടപ്പെടും. ഉള്ളതുക്കൊണ്ടു തൃപ്തിപ്പെടാന്‍ തയാറാകും.

ഉത്രം: സന്താനസൗഖ്യമുണ്ടാകും. ഏകവിനോദയാത്രയ്ക്ക് അവസരമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വരവും ചെലവും തുല്യമായിരിക്കും.

അത്തം: പുതിയ കരാറുജോലിയില്‍ ഒപ്പു വെക്കും. വ്യവസ്ഥകള്‍ പാലിക്കും. സഹൃദയസദസില്‍ ആദരവും പ്രവര്‍ത്തനങ്ങളില്‍ വിജയവും ഉണ്ടാകും.

ചിത്തിര: പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. സജ്ജനസംസര്‍ഗമുണ്ടാകും. സുഹൃത്തിന്‍റെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുക്കും.

ചോതി: പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും. അധ്വാനഭാരം വർധിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആധ്യാത്മിക-ആത്മീയ പ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും.

വിശാഖം: നിസ്വാര്‍ത്ഥസേവനത്താല്‍ പ്രകീര്‍ത്തി വർധിക്കും. ഉന്നതരുമായുളള ആത്മബന്ധത്താല്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും.

അനിഴം: മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെക്കും.

തൃക്കേട്ട: തൊഴില്‍മേഖലകളില്‍ സമ്മർദം വർധിക്കും. ദമ്പതികളുടെ ആശയങ്ങള്‍ സഫലമാകും. ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം.

മൂലം: സന്ധിസംഭാഷണങ്ങളും ചര്‍ച്ചകളും പൂര്‍ണതയുണ്ടാവുകയില്ല. ഉദാസീനമനോഭാവം ഉപേക്ഷിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധപരിശോധന വേണ്ടിവരും.

പൂരാടം: ശുഭകര്‍മ്മങ്ങള്‍ക്കു നന്നല്ല. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. ഔദ്യോഗിക സഹചര്യങ്ങള്‍ക്കനുസരിച്ചു യാത്രനാളത്തേക്ക് മാറ്റിവെക്കും.

ഉത്രാടം: മികവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങ‌ള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ യുക്തിതോന്നും.

തിരുവോണം: ആജ്ഞാനുവൃത്തികളുടെ ആശയങ്ങള്‍ സ്വീകരിക്കും. സഹജമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാകും. സ്വന്തം നിലപാടില്‍ നിന്നും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും.

അവിട്ടം: ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വേതനം ലഭിക്കും. ആസ്വാദകരമായ ജീവിതം നയിക്കാന്‍ അവസരമുണ്ടാകും. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വേതനം ലഭിക്കും.

ചതയം: അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളെ ഇടപെടുന്നത് അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും.

പൂരോരുട്ടാതി: സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. സ്വയംഭരണാധിക്കാരം ലഭിക്കും. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഉത്രട്ടാതി: കാലോചിതമായ പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കും. ഐശ്വര്യവും സത്കീര്‍ത്തിയും പ്രതാപവും വർധിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും.

രേവതി: മേലധികാരിയ്ക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിക്കാന്‍ സാധിക്കും. ജാമ്യം നിൽക്കാനുള്ള സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top