Flash News

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി

March 6, 2020 , .

delhi-hc-pti-1583481637ന്യൂഡൽഹി: വടക്ക് കിഴക്കന്‍ ദൽഹിയിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ദൽഹി ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വീഡിയോ ക്യാമറയില്‍ ഷൂട്ട് ചെയ്യാനും ആശുപത്രികളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ മൃതദേഹങ്ങളുടേയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിച്ചു വെക്കണമെന്നും ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, ഐ എസ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

26delhi-violence6വടക്ക് കിഴക്കന്‍ ദൽഹിയില്‍ കഴിഞ്ഞ ആഴ്ച്ച പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ കാണാതായ ഹംസ എന്നയാള്‍ക്ക് വേണ്ടി ഭാര്യാ സഹോദരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരവും ഹൈക്കോടതി തേടിയിട്ടുണ്ട്.

അതേസമയം, ഹംസയുടെ മൃതദേഹം ഗോകുല്‍ പുരിയിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വാദം കേള്‍ക്കുന്നതിനിടെ പൊലീസ് കോടതിയില്‍ അറിയിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

5e56156f75a7aകലാപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച്ച ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കലാപവുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും 1,820 പേരെ അറസ്റ്റ് ചെയ്തെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

ആശുപത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ച് ദൽഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആണ്. ജിടിബി ആശുപത്രിയില്‍ 44 പേരും മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഞ്ചുപേരും ലോക് നായക് ആശുപത്രിയിൽ മൂന്ന് പേരും മരിച്ചു. ഒരാളുടെ മരണം ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലും റിപ്പോർട്ട് ചെയ്തു.

Delhi-violence_380_PTI_2 Tis-hazari-court-violence_PTI660 WhatsApp-Image-2020-02-25-at-12.31.08


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top