മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്ക് ആയ യെസ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തി. 30 ദിവസത്തേക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം ആണ് റിസര്‍വ്വ് ബാങ്കിന്റെ നടപടി. നിക്ഷേപകര്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും നഷ്ടമുണ്ടാവില്ലെന്നും റിസര്‍വ്വ് ബാങ്കും കേന്ദ്ര ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ബാങ്ക് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 5-ന് വ്യാഴാഴ്ചയാണ് മൊറൊട്ടോറിയം നിലവില്‍ വന്നത്. ഇതേത്തുടർന്ന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്തു. എസ്ബിഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയിരുന്ന പ്രശാന്ത് കുമാറിന് അഡ്മിനിസ്ട്രേറ്ററുടെ ചുമതല നൽകി.
മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയതിനെ തുടർന്ന് യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തിനും വൻ ഇടിവ് സംഭവിച്ചു. എന്‍എസ്ഇയില്‍ 85 ശതമാനം ഇടിവാണ് യെസ് ബാങ്ക് ഓഹരികള്‍ നേരിട്ടത്. വ്യാഴാഴ്ച ക്ലോസിങ്ങില്‍ 36.80 രൂപ ആയിരുന്നത് വെള്ളിയാഴ്ച ഒറ്റയടിക്ക് 5.56 രൂപയായി ഇടിഞ്ഞു.
രാജ്യമെമ്പാടും യെസ് ബാങ്ക് എടിഎമ്മുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്കയിടത്തും എടിഎം കാലിയായിരുന്നു. എടിഎമ്മുകളില്‍ പണമില്ലെന്ന കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചില്ലെന്ന ആക്ഷേപവും ഉയർന്നു.
ഇനി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ബാങ്ക് പുന:സംഘടിപ്പിക്കുകയോ ലയിപ്പിക്കുകയോ ചെയ്യാനാണ് സാധ്യത .
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply