Flash News

ഡല്‍ഹി കലാപം: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ടിവിയ്ക്കും 48 മണിക്കൂര്‍ വിലക്ക്

March 6, 2020

download (1)ന്യൂഡല്‍ഹി: ദില്ലി കലാപത്തെക്കുറിച്ച് പക്ഷപാതപരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് രണ്ട് മലയാള വാര്‍ത്താ ചാനലുകളെ 48 മണിക്കൂര്‍ നിരോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് (ഐ & ബി) മന്ത്രാലയം തീരുമാനിച്ചു. കേബിള്‍ ടിവി നിയമ ലംഘനം നടത്തി ഈ ചാനലുകള്‍ ‘ഒരു പ്രത്യേക സമൂഹത്തിന്’ അനുകൂലമായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് മന്ത്രാലയത്തിന്റെ ആരോപണം.

മാര്‍ച്ച് 8 വരെയാണ് വിലക്ക്. ദില്ലി കലാപസമയത്ത് അക്രമത്തിന് കാരണമായേക്കാവുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകളോട് മന്ത്രാലയം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.

ഫെബ്രുവരി 25 ന് ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്‍ ടിവിയും നടത്തിയ വാര്‍ത്താ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്ന വിഷ്വലുകള്‍ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണത്തെ ഉയര്‍ത്തിക്കാട്ടുകയും ‘ഒരു പ്രത്യേക സമുദായത്തിന്’ അനുകൂല തരംഗം സൃഷ്ടിച്ചുവെന്ന് മാര്‍ച്ച് 6 ലെ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അനുസരിച്ച്, ചാനലുകള്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍, 1994 ലെ റൂള്‍ 6 (1) (സി) ലംഘിച്ചു, അതില്‍ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളോ വിഷ്വലുകളോ മതത്തെ അവഹേളിക്കുന്ന വാക്കുകളോ അടങ്ങുന്ന കേബിള്‍ സേവനങ്ങളില്‍ ഒരു പ്രോഗ്രാമും നടത്തരുതെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. ഏതെങ്കിലും ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ സാമുദായിക മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നവ സം‌പ്രേക്ഷണം ചെയ്യരുതെന്നും പറയുന്നു.

ചട്ടം 6 (1) (ഇ) ഉം ചാനലുകള്‍ ലംഘിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. കേബിള്‍ സേവനത്തില്‍ ഒരു പ്രോഗ്രാമും അക്രമത്തെ പ്രോത്സാഹിപ്പിക്കാനോ പ്രേരിപ്പിക്കാനോ സാധ്യതയുള്ളതോ ക്രമസമാധാന പാലനത്തിനെതിരെ എന്തെങ്കിലും അടങ്ങിയിരിക്കുതോ ദേശീയ മനോഭാവ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഒരു പ്രോഗ്രാമും നടത്തരുതെന്ന് പ്രസ്താവിക്കുന്നുണ്ടെന്നും പറയുന്നു.

പ്രധാനമായും അതിന്‍റെ മീഡിയ യൂണിറ്റ് ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്‍റര്‍ (ഇഎംഎംസി) വഴി വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ ടെലിവിഷന്‍ ചാനലുകളും സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിന്‍റെ ഒരു ട്രാക്ക് ഐ & ബി മന്ത്രാലയം സൂക്ഷിക്കുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ പത്താന്‍കോട്ട് താവളത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കവറേജ് നല്‍കിയതിന് 2016 ല്‍ ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യയ്ക്ക് 24 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ചാനലിനെ അന്യായമായി ഒറ്റപ്പെടുത്തിയെന്ന മാധ്യമ നിരീക്ഷകരുടെ വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ആ നടപടി താത്ക്കാലികമായി നിര്‍ത്തിവെച്ചു.

റിപ്പോര്‍ട്ടുകള്‍ സാമുദായിക മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: ഏഷ്യാനെറ്റ് ന്യൂസ്

ഫെബ്രുവരി 28 ന് മന്ത്രാലയം ചാനലിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്തുകൊണ്ടാണ് അപ്‌ലിങ്കിംഗ്/ഡൗണ്‍ ലിങ്കിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കേബിള്‍ ടിവി നിയമത്തിലെ സെക്ഷന്‍ 20 എന്നിവ പ്രകാരം നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസായിരുന്നു അത്.

26delhi-violence6മാര്‍ച്ച് 3 ന് നല്‍കിയ മറുപടിയില്‍ ചാനല്‍ റിപ്പോര്‍ട്ടുകള്‍ ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുകയോ സാമുദായിക മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. മനഃപ്പൂര്‍വ്വം അക്രമത്തിന് പ്രേരണ നല്‍കുതിനോ ദേശവിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുതിനോ ഒരു പരിപാടിയും നടപ്പാക്കിയിട്ടില്ലെന്നും അത് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, കേബിള്‍ ടിവി നെറ്റ്‌വര്‍ക്കുകള്‍ (റെഗുലേഷന്‍ ആക്റ്റ്), 1995 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള പ്രോഗ്രാം കോഡിന്‍റെ റൂള്‍ 6 (1) (സി), (ഇ) എന്നിവ ചാനല്‍ ലംഘിച്ചതായും അതിനു കീഴിലുള്ള നിയമങ്ങള്‍ ലംഘിച്ചതായും മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

‘ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ സ്ഥിതിഗതികള്‍ അസ്ഥിരമാകുമ്പോള്‍ രാജ്യത്തുടനീളമുള്ള സാമുദായിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കും,’ ഉത്തരവില്‍ പറയുന്നു.’ ചാനല്‍ പ്രോഗ്രാം കോഡുകള്‍ പാലിച്ചിട്ടില്ലെന്നും അവ പൂര്‍ണമായും പാലിക്കാത്തതിലൂടെ നിരുത്തരവാദിത്വം പ്രകടമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഉത്തരവില്‍ പറയുന്നു.

മീഡിയ വണ്‍ ടിവിയുടെ കവറേജ് സംബന്ധിച്ച്, ‘പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണയ്ക്കുന്നവര്‍ നടത്തിയ നശീകരണത്തില്‍ മനഃപ്പൂര്‍വ്വം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ അക്രമത്തെക്കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് പക്ഷപാതപരമാണെന്നാണ് മന്ത്രാലയത്തിന് തോന്നിയത്.

വിഷ്വലുകള്‍ ആര്‍എസ്എസിനെയും ദില്ലി പോലീസിനെയും ചോദ്യം ചെയ്തതായും മന്ത്രാലയം കാണിച്ച നോട്ടീസില്‍ പറയുന്നു. മാര്‍ച്ച് 3 ന് ചാനല്‍ പ്രതികരിച്ചിരുന്നു. അതിന്‍റെ റിപ്പോര്‍ട്ടുകള്‍ മറ്റുള്ളവയ്ക്ക് സമാനമാണെന്നും ഇത് പ്രസക്തമായ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം, കേബിള്‍ ടിവി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ചാനല്‍ ലംഘിച്ചുവെന്ന് മന്ത്രാലയം വിധിക്കുകയും എല്ലാ പ്ലാറ്റ്ഫോമുകളിലും ചാനല്‍ പ്രക്ഷേപണം 48 മണിക്കൂര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

‘മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും മേലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ’ എന്നാണ് ചാനല്‍ ഉത്തരവിനെ നിര്‍‌വ്വചിക്കുന്നത്.

ഉത്തരവിനെക്കുറിച്ച് കോടതികളെ സമീപിക്കുമെന്ന് മീഡിയ വണ്‍ ടിവിയുടെ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു . റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെയും ദില്ലി പോലീസിനെയും വിമര്‍ശിച്ചിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ഇത് മാധ്യമങ്ങള്‍ക്കെതിരെയും ജനാധിപത്യത്തിനെതിരെയുമുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp-Image-2020-02-25-at-12.31.08


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top