കേരള സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: എഫ്.ഐ.ടി.യു

downloadമലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഴിയോര കച്ചവട നിയമം കേരളത്തിലെ പഞ്ചായത്തുകളില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണ്. തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി സമരാഭാസം നടത്തുകയും തൊഴിലാളി നിയമം നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുകയും സമാന്തരമായി തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി എന്നത് ഇരട്ടത്താപ്പാണ്. സര്‍ക്കാര്‍ അനുവദിച്ച കാര്‍ഡുള്ള തൊഴിലാളികളെ പോലും അന്യായമായി പീഡിപ്പിക്കുകയാണ്.

വ്യാപാരി വ്യവസായി സമിതിയുടെ പേരില്‍ കത്ത് നല്‍കുകയും നിരന്തരം തൊഴിലാളികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളി വിരുദ്ധ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന പക്ഷം സര്‍ക്കാറിനെതിരെ ശക്തമായ സമരം ആരംഭിക്കാനും വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

വഴിയോര കച്ചവട ക്ഷേമസമിതി മലപ്പുറം ജില്ല പ്രസിഡന്‍റ് സെയ്താലി വലമ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഹ്മദ് അനീസ്, ഹബീബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment