Flash News

സച്ചിന്‍ വിജയന്‍ ഫൊക്കാന യുവ പ്രതിനിധിയായി ലീല മാരേട്ട് ടീമില്‍ മത്സരിക്കുന്നു

March 6, 2020 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_37203967ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020- 22 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി ഫിലാഡല്‍ഫിയയിലെ അപ്പര്‍ ഡാര്‍ബിയില്‍ നിന്നുള്ള സച്ചിന്‍ വിജയന്‍ മത്സരിക്കുന്നു. ഫിലഡല്‍ഫിയയിലെ “മേള’ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനായും കമ്മിറ്റി അംഗമായും പൊതു പ്രവര്‍ത്തനങ്ങളില്‍ സമയം കണ്ടെത്തുന്ന സച്ചിന് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് മേള പ്രസിഡന്റ് സോമരാജന്‍ അഭിപ്രായപ്പെട്ടു.

എരുമേലി സ്വദേശിയായ സച്ചിന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദധാരിയും, ബാംഗ്ലൂരില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടറായും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വെസ്റ്റ് ചെസ്റ്ററില്‍ കംപ്യൂട്ടര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സച്ചിന്‍ കോളജ് കൗണ്‍സില്‍ അംഗവും, നിരവധി യുവജന സംഘടനകളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള നിലയ്ക്ക് യുവ തലമുറയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നുള്ളതിനു യാതൊരു സംശയവുമില്ല.

സച്ചിന്‍ വിജയന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ലീല മാരേട്ട് (പ്രസിഡന്റ്), അലക്‌സ് തോമസ് (സെക്രട്ടറി), സുധ കര്‍ത്താ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സുജ ജോസ് (വൈസ് പ്രസിഡന്റ്), പ്രസാദ് ജോണ്‍ (അഡീഷണല്‍ ജോയിന്റ് സെക്രട്ടറി), ഷീല ജോസഫ് (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), തിരുവല്ല ബേബി (കമ്മിറ്റി മെമ്പര്‍), അപ്പുക്കുട്ടന്‍ പിള്ള (കമ്മിറ്റി മെമ്പര്‍), അലക്‌സ് ഏബ്രഹാം (കമ്മിറ്റി മെമ്പര്‍), ഗണേശ് ഭട്ട് (യൂത്ത് പ്രതിനിധി), ഷാജു സാം (ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ്), ജേക്കബ് കല്ലുപുര (ബോസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ റീജണല്‍ പ്രസിഡന്റ്), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാദോ റീജണല്‍ പ്രസിഡന്റ്), റജി കുര്യന്‍ (ഹൂസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ്) എന്നിവര്‍ ശക്തമായി പിന്തുണച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top