ഫാ. ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍

Fr.Valamnalന്യൂജേഴ്‌സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രുക്ഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറും ആയ ഫാ. ഡൊമിനിക് വളമനാല്‍ ജൂണ്‍ 19, 20, 21 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന “കൃപാഭിഷേകധ്യാനം 2020” ന്റെ രെജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതായി സംഘാടകര്‍ അറിയിക്കുന്നു.

ജൂണ്‍ മാസം 19,20,21(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ധ്യാന പരിപാടികള്‍ നടക്കുക. ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബാക്കിയുള്ള പരിമിതമായ സീറ്റുകളിലേക്ക് എത്രയും പെട്ടെന്നുതന്നെ  Retreat.StThomasSyroNJ.org  എന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Retreat 2020ഒരാള്‍ക്ക് (14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍) 30 ഡോളറാണ് റെജിസ്‌ട്രേഷന്‍ ഫീ നിശ്ചയിച്ചിരിക്കുന്നത്. ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നത്.

കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളിലൂടെ പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്‌നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.. ആത്മാഭിഷേകത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി റവ.ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരനും, ട്രസ്റ്റിമാരും എല്ലാവരേയും സ്‌നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ്, 201 978 9828, ടോം പെരുമ്പായില്‍ 646 326 3708, മേരിദാസന്‍ തോമസ് 201 912 6451, ആനിയമ്മ വേങ്ങത്തടം 732 485 7776, ഷൈന്‍ സ്റ്റീഫന്‍ 908 591 9623 (കോഓര്‍ഡിനേറ്റര്‍മാര്‍), ജസ്റ്റിന്‍ ജോസഫ് 732 762 6744, സെബാസ്റ്റ്യന്‍ ആന്റണി 732 690 3934, ടോണി മങ്ങന്‍ 347 721 8076, മനോജ് പാട്ടത്തില്‍ 908 400 2492 (ട്രസ്റ്റീസ്).

ഇവിടെ രജിസ്റ്റര്‍ ചെയ്യാം:  Retreat.StThomasSyroNJ.org , www.stthomassyronj.org

Print Friendly, PDF & Email

Related News

Leave a Comment