Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ഫൊക്കാന സമ്മേളനം എബ്രഹാം കളത്തിലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

March 8, 2020 , ജോയിച്ചന്‍ പുതുക്കുളം

fokanaഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിലിനെ സസ്‌പെന്‍ഡ് ചെയ്തത് ഉടന്‍ പിന്‍ വലിക്കാന്‍ യോഗം തീരുമാനിച്ചു. ചിക്കാഗോയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം പ്രവീണ്‍ തോമസുമായുള്ള പ്രശ്‌നങ്ങളെച്ചൊല്ലി അഡൈ്വസറി ബോര്‍ഡ് ആണു ഏബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രസിഡന്റ് മാധവന്‍ നായര്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സസ്‌പെന്‍ഷനിലുള്ള വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ എന്നിവരുടെ അഭാവത്തില്‍ രാജന്‍ പടവത്തിലിനെ യോഗാധ്യക്ഷനായി തെരെഞ്ഞെടുക്കുകയായിരുന്നു.

സംഘടനയുടെ നടത്തിപ്പിനായി കൊണ്ടു വന്ന സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജുവര്‍ വേണ്ടന്നു വയ്ക്കാന്‍ യോഗം തീരുമാനിച്ചു. സ്വന്തമായി ഭരണഘടനയുള്ളപ്പോള്‍ മറ്റൊരു പ്രൊസിജുവറിന്റെ ആവശ്യമില്ല.

പന്ത്രണ്ട് വര്‍ഷമായി കണക്കുകളൊന്നും ഫൊക്കാനയില്‍ അവതരിപ്പിക്കുന്നില്ല എന്നു യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കണ്‍വന്‍ഷന്‍ നടത്തിയ ഭാരവാഹികള്‍ 150 ദിവസത്തിനകം കണക്ക് അവതരിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിട്ടില്ല. അടുത്ത കണ്‍ വന്‍ഷനു മുന്‍പ് അവര്‍ കണക്ക് അവതരിപ്പിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവരെ സംഘടനയില്‍ നിന്നു സസ്‌പെന്‍സ്ഡ് ചെയ്യുവാനും തീരുമാനിച്ചു.

ഫൊക്കാനയുടെ ഭരണഘടന കാലാനുസ്രുതം പരിഷ്കരിക്കാന്‍ മൂന്നംഗ കമ്മിറ്റിയേയും നിയോഗിച്ചു. ബോബി ജേക്കബ്, ജോസഫ് കുര്യപ്പുറം, രാജന്‍ പടവത്തില്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഇത് പിളര്‍പ്പോ ഭിന്നതയോ ഒന്നുമല്ലെന്നും അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുമെന്നും പങ്കെടൂത്തവര്‍ പറഞ്ഞു. ഈ സമ്മേളനം മാറ്റി വച്ചത് ഭൂരിപക്ഷത്തിന്റെ അഭിപ്രായം അവഗണിച്ചായിരുന്നു. അതിനാലാണു സമ്മേളനം ചേര്‍ന്നത്.

സമ്മേളനത്തിനു കോറം പ്രശ്‌നമല്ല. കോറമില്ലാതെ കഴിഞ്ഞ തവണ സമ്മേളനം മാറ്റിയതിനാല്‍ അടുത്ത സമ്മേളനത്തിനു കോറം ആവശ്യമില്ലെന്നാണു വ്യവസ്ഥ.

അതേ സമയം, മേലാല്‍ ഇത്തരം പ്രശ്‌നം ഉണ്ടാവരുതെന്ന അന്ത്യ ശാസനം നല്കി അഡൈ്വസറി ബോര്‍ഡും ഏബ്രഹാം കളത്തിലിന്റെ സസ്‌പെന്‍ഷന്‍ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചു വരിക ആയിരുന്നുവെന്നും അറിയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഫൊക്കാന സമ്മേളനം എബ്രഹാം കളത്തിലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു”

  1. ജയ്സണ്‍ ജോസഫ് says:

    ഈ ഫൊക്കാന ഒരിക്കലും നേരെയാകുകയില്ല. തൊഴുത്തില്‍ കുത്തും പാരവെയ്പും തന്നെയാണ് ഈ സംഘടയുടെ ശാപം. നേതാക്കള്‍ തമ്മില്‍ അധികാരത്തിനുവേണ്ടി കുതികാല്‍ വെട്ടും. അതാണ് എബ്രഹാം കളത്തിലിന് പറ്റിയത്. രണ്ടു വ്യക്തികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ വാക്‌പ്പോര് സ്വാഭാവികം. അതിന് ഒരാളെ സസ്പെന്‍ഡ് ചെയ്യാന്‍ അഡ്വൈസറി ബോര്‍ഡെന്നു പറഞ്ഞ് കയറിക്കൂടിയവര്‍ക്ക് എന്തധികാരം? അവര്‍ സത്യസന്ധരാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേ. ഫൊക്കാനയിലെ കണക്കുകള്‍ “കണക്ക്” തന്നെയാണ്. ചക്കരക്കുടത്തില്‍ കൈയിട്ടവന്‍ അതൊന്ന് നക്കാതിരിക്കുമോ? പന്ത്രണ്ടു വര്‍ഷമായി കണക്കുകള്‍ ബോധിപ്പിക്കുന്നില്ല എന്ന് പറയുമ്പോള്‍ കഴിഞ്ഞ ആറ് കമ്മിറ്റികള്‍ (2 വര്‍ഷം വീതം) അത് തുടര്‍ന്നുപോരുന്നു എന്നര്‍ത്ഥം. പൊതുജനങ്ങളെ കഴുതകളാക്കുന്ന ഇത്തരക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. അതായത് ഐ ആര്‍ എസിന് റിപ്പോര്‍ട്ട് ചെയ്യണം. എല്ലാറ്റിനേം അഴിയെണ്ണിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top