Flash News

അഖില്‍ മോഹന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത് പ്രതിനിധി) മത്സരിക്കുന്നു

March 8, 2020 , ഫ്രാന്‍സിസ് തടത്തില്‍

akhilചിക്കാഗോ: ചിക്കാഗോ മലയാളികളുടെ പ്രത്യേകിച്ച് മലയാളി യുവാക്കളുടെ ഇടയില്‍ ഏറെ പ്രശസ്തനും സംഘടനാ പാടവത്തില്‍ ഏറെ മികവ് പുലര്‍ത്തി വരുന്ന യുവ സംഘടനാ നേതാവ് അഖില്‍ മോഹന്‍ ഫൊക്കാന 2020 – 2022 തെരെഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത് പ്രതിനിധി) മത്സരിക്കുന്നു. സാമൂഹ്യ സേവന രംഗത്ത് ചെറുപ്പം മുതലേ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്ന അഖില്‍, ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥിയാകുക. ചിക്കാഗോയിലെ വിവിധ മലയാളി സംഘടനകളിലെ യുവാക്കള്‍ ഏറെ ആവേശത്തോടെയാണ് അഖിലിന്റെ സ്ഥാനാര്ഥിത്വത്തെ സ്വാഗതം ചെയ്തത്. ചിക്കാഗോയിലെ യുവാക്കള്‍ക്ക് ഫൊക്കാന നല്‍കുന്ന അഗീകാരമായിട്ടാണ് നിഖിലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്ന് ഫൊക്കാനയുടെ ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ നേതാവും ഫൊക്കാന അസ്സോസിയേറ്റ് ട്രഷററുമായ പ്രവീണ്‍ തോമസ് , ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള എന്നിവര്‍ ചൂണ്ടിക്കാട്ടി.

തിരുവല്ല, പേരൂര്‍ ഒ .ഇ.എം. റാവി സ്കൂളിലെ മികച്ച ഫുട്‌ബോള്‍ താരമായിരുന്ന അഖില്‍ മോഹന്‍ ആറു വര്ഷം മുന്‍പാണ് അമേരിക്കയില്‍ കുടിയേറിയത്. ഏറെ പ്രശസ്തമായ നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി (ഡിക്യാമ്പ്) പബ്ലിക്ക് ഹെല്‍ത്തില്‍ രണ്ടാം വര്ഷ വിദ്യാര്‍ത്ഥിയായ അഖില്‍ പൊതു ആരോഗ്യരംഗത്തെക്കുറിച്ചുള്ള നിരവധി സെമിനാറുകളില്‍ പങ്കെടുക്കുകയും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അമേരിക്കന്‍ ഹോം ഹെല്‍ത്ത് സര്‍വീസില്‍ വോളണ്ടീയര്‍ ആയി ജോലിചെയ്യുന്ന സൗമ്യനും പ്രസന്നവദനനുമായ അഖില്‍ മോഹന്‍ ചിക്കാഗോയിലെ മലയാളി യുവാക്കളുടെയും മലയാളി സംഘടനകളുടെയും പല വിഷയങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുണ്ട്. ടി.എന്‍ മോഹനന്റേയും അനിത മോഹനന്റേയും രണ്ടു മക്കളില്‍ മൂത്തവനായ അഖിലിന്റെ ഏക സഹോദരന്‍ അനൂപ് മോഹന്‍ ഫിസിക്കല്‍ തെറാപ്പി വിദ്യാര്‍ത്ഥിയാണ്.

ഫൊക്കാനയുടെ ചിക്കാഗോ മിഡ്‌വെസ്‌റ് മേഖലയില്‍ നിന്ന് യുവ പ്രതിനിധിയായി നാഷണല്‍ കമ്മിറ്റിയിലേക്കുള്ള അഖില്‍ മോഹന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും യുവ മലയാളികള്‍ക്കും തങ്ങളുടെ ടീമിനും ഏറേ കരുത്തേകുമെന്നും അദ്ദേഹത്തിനു ചിക്കാഗോ മലയാളി യുവാക്കളുടെ ഇടയിലെ സ്വാധീനവും തങ്ങളുടെ ടീമിന്റെ കെട്ടുറപ്പിനും വിജയത്തിനും കരുത്തേകുമെന്നു ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്‍ഗീസും മറ്റു സ്ഥാനാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top