Flash News

വനിതാ ദിന രാവില്‍ പ്രത്യേക അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

March 8, 2020 , കുടുംബശ്രീ പാലക്കാട്

IMG-20200308-WA0257പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച വനിതാദിന വാരാചാരണം രാത്രികാല പ്രത്യേക അയല്‍ക്കൂട്ട യോഗത്തോടെ ആവേശോജ്വലമായി സമാപിച്ചു.

ജില്ലയിലെ മുഴുവന്‍ അയല്‍കൂട്ടങ്ങളിലും നടന്ന രാത്രികാല യോഗവും കുടുംബ സംഗമവും സ്ത്രീകള്‍ക്ക് ആവേശവും കരുത്തും പകരുതായിരുന്നു. സ്ത്രീകളുടെ അന്തസ്സ്, ആത്മാഭിമാനം, അവകാശങ്ങള്‍, സ്വാശ്രയത്വം, അതിജീവനം തുടങ്ങിയവയെ സംബന്ധിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടത്തിക്കൊണ്ട് സമൂഹത്തില്‍ തുല്യതയിലധിഷ്ഠിതമായ അവബോധം രൂപപ്പെടുത്താനുതകുന്നതായി യോഗം.

IMG-20200308-WA0258പോസ്റ്റര്‍ നിര്‍മ്മാണവും ചിത്രരചനയും നടന്ന സംഗമത്തില്‍ അയല്‍കൂട്ടാംഗങ്ങള്‍ മധുരം വിതരണം ചെയ്ത് വനിതാ ദിന രാവ് ആഘോഷിച്ചു. ‘ഞാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിയുന്ന സമത്വത്തിന്‍റെ തലമുറയില്‍ പെട്ട ആള്‍’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് 1 മുതല്‍ എട്ട് വരെ വിവിധ പരിപാടികളോടെയാണ് വാരം ആചരിച്ചത്.

ഒന്നാം തീയ്യതി ‘അവകാശ പതാക ദിന’മായി ആരംഭം കുറിച്ച വാരാചരണം പൂര്‍ണമായും ഹരിതചട്ടമനുസരിച്ചാണ് നടന്നത്. തലമുറകളുടെ സംഗമവും സംഘടിപ്പിച്ചു. സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ നാലാം പഠന സഹായി പ്രമേയമായ ‘ലിംഗപദവി സമത്വവും നീതിയും’ എന്നതിനെ അടിസ്ഥാനമാക്കി ഓരോ അയല്‍കൂട്ടങ്ങളിലും നടന്ന ക്യാമ്പയിനിന്‍റെ സമാപനവും വാരാചാരണ ഭാഗമായി നടന്നു. സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയും ചെറുത്ത് അവരുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും വനിതാ ദിനവാരാചരണത്തിന്‍റെ ഭാഗമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top