Flash News

കോവിഡ് 19: രോഗലക്ഷണങ്ങളുള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

March 8, 2020

sabarimalaതിരുവനന്തപുരം: ലോകവ്യാപകമായി പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് കേരളത്തിലും വന്നതോടെ മുന്‍കരുതല്‍ ശക്തമാക്കി സംഘടനകള്‍. കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദയവ് ചെയ്ത് ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു.

കേരളത്തില്‍ മൂനു പേരെ ബാധിച്ച കൊറോണ വൈറസ് ബാധ, അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നു പേര്‍ക്കും, അവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംശയ നിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 5 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മതപരമായ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ബാധ ഇറ്റലിയില്‍ നിന്ന് വന്നവര്‍ക്കും ബന്ധുക്കള്‍ക്കും

കേരളത്തില്‍ 5 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പത്തനംതിട്ടയിലാണ് പുതുതായി 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലാകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി.

തിരുവനന്തപുരത്ത് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മന്ത്രി പത്തനംതിട്ടയില്‍ 5 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ഈ അഞ്ചുപേരില്‍ 3 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. മറ്റു രണ്ടുപേര്‍ അവരുടെ ബന്ധുക്കളാണ്. ഞായറാഴ്ച്ച പുലര്‍ച്ചെയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.

coronavirus.1.486898


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top