ഇറ്റലിലിയില്‍ നിന്ന് കേരളത്തിലെത്തിയ യാത്രക്കാര്‍ സഞ്ചരിച്ച ഫ്ലൈറ്റുകളിലുണ്ടായിരുന്നവര് എത്രയും വേഗം ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയായ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 5 പേരില്‍ മൂന്നു പേര് ഇറ്റലിയില്‍ നിന്ന് വന്നവരാണെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 28ന് QR126 വെനിസ്-ദോഹ ഫ്ളൈറ്റിലോ 29ന് QR 514 ദോഹ-കൊച്ചി ഫ്ളൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്ട്രോള് റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോണ്ടാക്റ്റ് ട്രെയ്സിംഗ് ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply