കൊറോണ വൈറസ്: നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടത്തി

coronaന്യൂയോര്‍ക്ക്: അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ദേവാലയങ്ങളില്‍ നടന്നു.

മാര്‍ച്ച് 8 ഞായറാഴ്ച ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഭദ്രാസന എപ്പിസ്‌കോപ്പായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചത്.

രോഗം വ്യാപകമാകാതെ സൂക്ഷിക്കുന്നതിന് ആവശ്യമായ മുന്‍ കരുതുലകുള്‍ സ്വീകരിക്കണമെന്നും പ്രാദേശിക സംസ്ഥാന ഫെഡറല്‍ അധികൃതര്‍ ഇതു സംബന്ധിച്ചു നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും എപ്പിസ്‌കോപ്പാ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എല്ലാ ദേവാലയങ്ങളിലും സാനിറ്റയ്‌സര്‍, കൈ വൃത്തിയാക്കുന്നതിനാവശ്യമായ ഹൈഡ്രോ ആല്‍ക്കഹോളിക് ജെല്‍ എന്നിവയും ആവശ്യാനുസരണം ചുമതലക്കാര്‍ കരുതിയിരുന്നു.

കൊറോണ വൈറസില്‍ നിന്നുള്ള വിടുതലിനുവേണ്ടി വിശ്വാസ സമൂഹം ദൈവ സന്നിധിയില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കണമെന്നും രോഗം മൂലം മരണപ്പെട്ടവര്‍ ആശുപത്രികളിലും വീടുകളിലുമായി വേദന അനുഭവിക്കുന്നവര്‍ എന്നിവര്‍ നമ്മുടെ സമസൃഷ്ടികളാണെന്ന് കരുതി അവര്‍ക്കാവശ്യമായ സഹായവും സഹകരണവും നല്‍കുവാന്‍ നാം ബാധ്യസ്ഥരാണെന്നും ഭദ്രാസന എപ്പിസ്‌ക്കോ റൈറ്റ് റവ. ഐസക് മാര്‍ ഫിലിക്‌സിനോസ് ഓര്‍മ്മിപ്പിച്ചു. ദൈവത്തിലുള്ള ആശ്രയബോധം ഭയത്തെ അകറ്റി കളയുന്നതാണ്. ഭയരഹിതരായി ജീവിക്കണമെങ്കില്‍ എല്ലാവരിലും ദൈവകൃപ വ്യാപരിക്കേണ്ടതുണ്ട് തിരുമേനി പറഞ്ഞു.


Print Friendly, PDF & Email

Related News

Leave a Comment