Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 25-ാമത് ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11-ന്

March 9, 2020 , ചാക്കോ കളരിക്കല്‍

Logo 2019കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 25-ാമത് ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11 ബുധനാഴ്ച വൈകീട്ട് 9:00 മണിക്ക് (EST) നടത്തുന്നതാണ്.

വിഷയം: “എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും”

വിഷയം അവതരിപ്പിക്കുന്നത്: ആര്‍ച്ച് ഡയോസിസന്‍ മൂവ്‌മെന്‍റ് ഫോര്‍ ട്രാന്‍സ്പരന്‍സി (Archdiocesan Movement for Transparency) വക്താവ് ഷൈജു ആന്‍റണി.

ഏതാനും വര്‍ഷങ്ങളായി എറണാകുളം അങ്കമാലി, വരാപ്പുഴ അതിരൂപതകളിലും, കൊല്ലം, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ രൂപതകളിലും അല്‍‌മായരോടാലോചിക്കാതെയും അവരുടെ പങ്കാളിത്തമില്ലാതെയും ഭൂമി കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പൊതുജനം അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ കത്തോലിക്ക സഭ സാമ്പത്തിക അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സഭാധികാരികളുടെ അത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാതെ ക്രിസ്തുവിന്‍റെ അനുയായികള്‍ എന്ന് മേനിപറഞ്ഞ് നടക്കുന്നവരാണ് വര്‍ത്തമാന കാലത്തിലെ ഏറ്റവും വലിയ ദുരന്തം.

Shyju Antony1

ഷൈജു ആന്‍റണി

എന്തുകൊണ്ടാണ് സഭാധികാരികള്‍ തകൃതിയായി വസ്തു വില്പനകള്‍ നടത്തുന്നതെന്നും സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഇല്ലാത്തതെന്നും ചോദിച്ചാല്‍, നിയമപ്രകാരമാണ് ഞങ്ങള്‍ അതൊക്കെ ചെയ്യുന്നത് എന്നവര്‍ ഉത്തരം പറയും. കാനോന്‍ നിയമം, മറ്റ് സഭാനിയമങ്ങള്‍ എല്ലാമാണ് അവര്‍ പറയുന്ന നിയമങ്ങള്‍. നിയമം എന്നു പറയുന്നത് അവര്‍ പറയുന്ന കാനോന്‍ നിയമമല്ലായെന്ന് സുപ്രീം കോടതി നാലുവട്ടം വിധി പറഞ്ഞിട്ടുള്ളതാണ്. നിയമപ്രകാരം പള്ളി സ്വത്തുക്കള്‍ ഭരിക്കപ്പെടണം എന്നുപറഞ്ഞാല്‍ പാര്‍ലമെന്റോ നിയമസഭയോ പാസാക്കുന്ന നിയമ പ്രകാരം പള്ളി സ്വത്തുക്കള്‍ ഭരിക്കപ്പെടണം എന്നാണര്‍ത്ഥം. ക്ലബുകള്‍ക്ക് നടത്തിപ്പിനായി അവര്‍ക്കുതന്നെ നിയമമുണ്ട്. എന്നിരുന്നാലും, പാര്‍ലമെന്‍റിനോ നിയമസഭയ്‌ക്കോ ക്ലബിന്‍റെ മേല്‍ നിയമമുണ്ടാക്കുന്നതിനെ തടസ്സപ്പെടുത്താന്‍ പാടില്ല. അതുതന്നെയാണ് ക്രിസ്തീയ സഭകളുടെ കാര്യത്തിലും. പള്ളി സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് എന്ന കള്ള പ്രചാരണം താഴത്ത് മെത്രാപ്പോലീത്തയും പാംപ്ലാനി സഹായ മെത്രാനുമെല്ലാം വാതോരാതെ പ്രസംഗിച്ചു നടന്നാലും അത് സത്യമല്ലാത്തതിനാല്‍ വിലപ്പോകില്ല. കാരണം, സര്‍ക്കാരിന് മതങ്ങളുടെ സ്വത്തുക്കള്‍ നിയമപ്രകാരം ഏറ്റെടുക്കാനേ സാധ്യമല്ല. 2009 ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരടു ബില്ലില്‍ ക്രിസ്ത്യന്‍ സഭാസ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വകുപ്പേയില്ല. സ്വത്തുക്കള്‍ സുതാര്യമായി എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന വകുപ്പുകളേയുള്ളൂ.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഭൂമി വില്പന മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍, ചര്‍ച്ച് ട്രസ്റ്റ് ബില്‍ പോലുള്ള രാഷ്ട്ര നിയമ നിര്‍മാണത്തിലൂടെ സഭയിലെ സാമ്പത്തിക സുതാര്യത എങ്ങനെ വീണ്ടെടുക്കാമെന്നെല്ലാമുള്ള വിഷയങ്ങള്‍ ഷൈജു ആന്‍റണി ആഴത്തില്‍ പഠിക്കുകയും പ്രായോഗിക തലത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തെ ശ്രവിച്ചാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നമുക്ക് ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയായ കാര്യമാണ്. വിഷയാവതരണത്തിന് ശേഷമുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ നിങ്ങളെല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

മാര്‍ച്ച് 11, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248# (Please see your time zone and enter the teleconference accordingly).

താഴെ കൊടുക്കുന്ന വാട്‌സ് ആപ് (WhatsApp) നമ്പര്‍ ഉപയോഗിച്ച് ലോകത്തിലെ ഏത് രാജ്യത്തില്‍ താമസിക്കുന്നവര്‍ക്കും ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കാവുന്നതാണ് എന്നുകൂടി അറിയിക്കുന്നു.

+16054725765; Access Code: 959248#


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top