അല്‍ മദ്രസ അല്‍ ഇസ്ലാമിയയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘മിസ്‌ക് രിഹ്‌ല 2020’ സംഘടിപ്പിച്ചു

MISCദോഹ: ദീനീ പഠനത്തിനും ധാര്‍മിക ശിക്ഷണത്തിനും പുറമെ മദ്രസയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക വ്യക്തിത്വ രൂപീകരണവും നിത്യ ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങളുടെ പ്രയോഗ വല്‍ക്കരണവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ദോഹ അല്‍ മദ്രസ അല്‍ ഇസ്ലാമിയയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മിസ്‌കിന്റെ ഈ വര്‍ഷത്തെ പഠന യാത്ര സംഘടിപ്പിച്ചു.

ദുഖാനിലെ ചരിത്രമുറങ്ങുന്ന ഭൂമിശാസ്ത്ര പ്രദേശങ്ങളും, മറ്റും സന്ദര്‍ശനം നടത്തി കൊണ്ടായിരുന്നു മിസ്‌കിന്റെ രിഹ്‌ല ആരംഭിച്ചത്. 74 വിദ്യാര്‍ത്ഥികളും 14 അദ്ധ്യാപകരുമായി രാവിലെ 7 മണിക്ക് മിസ്‌ക് കണ്‍വീനര്‍ മുഹമ്മദലി ശാന്തപുരത്തിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട യാത്ര വൈകുന്നേരം 5.30 വരെ വിവിധങ്ങളായ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിനോദ മത്സരങ്ങളാല്‍ ധന്യമായിരുന്നു.

ഡുവല്‍ ബലൂണ്‍ ബ്ലോവിംഗ്, കാച്ച് ദ ക്രോസ്, സ്പിന്‍ ആന്റ് കാച്ച് ദ എഗ്ഗ്, ഗ്ലാസ്സ് പാസ്സിംഗ്, ഗ്ലാസ് നോസ് പിരമിഡ്, ബലൂണ്‍ ഗ്ലാസ് പിരമിഡ്, ബലൂണ്‍ മെട്രോ തുടങ്ങി ധാരാളം വൈവിധ്യവും ആനന്ദകരുമായ ഗെയിംസുകള്‍ക്ക് പുറമെ ഫുട്‌ബോള്‍, കബഡി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഗാനാലാപനവും, പൗരത്വ നിയമ ഭേതഗതിക്കെതിരെ ആസാദി മുദ്രാവാക്യം വിളിച്ച് ഐക്യ ദാര്‍ഢ്യ പ്രഖ്യാപനവും കൂടി രിഹ്‌ലയെ സമ്പന്നമാക്കി.

UNITY IS STRENGTH എന്ന പ്രമേയത്തില്‍ നടത്തിയ രിഹ്‌ല കുട്ടികളില്‍ ഐക്യബോധം വളര്‍ത്തിയെടുക്കുന്നതിന്നും, സഹകരണ മനോഭാവം ഊട്ടി ഉറപ്പിക്കുന്നതിന്നും, മറ്റുള്ളവര്‍ക്ക് തന്നെക്കാള്‍ പരിഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിന്നും സഹായകമായ രീതിയിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികളെ സഫ, മര്‍വ, അറഫ, മിന എന്നീ നാല് ഗ്രൂപ്പുകളാക്കി കൊണ്ട് നടത്തിയ മത്സരങ്ങളില്‍ 60 പോയന്റുകള്‍ നേടി മിന ഗ്രൂപ്പ് ഒന്നാം സ്ഥാനവും മര്‍വ, സഫ, അറഫ എന്നീ ഗ്രൂപ്പുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളും പങ്കിട്ടെടുത്തു.

ദുഖാനിലെ ഖത്തര്‍ പെട്രോളിയം ജീവനക്കാരനായ സൈഫുദ്ദീന്‍ എറണാകുളം, മദ്‌റസ വൈസ് പ്രിന്‍സിപ്പാല്‍മാരായ എം.ടി സിദ്ദീഖ്, മുഹമ്മദലി ശാന്തപുരം മറ്റു അധ്യാപകരും വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.

മദ്രസ കോ- കരിക്കുലര്‍ വിഭാഗം തലവന്‍ അബുല്ലൈസ്, അധ്യാപകരായ അലി, ഉസ്മാന്‍, അബൂബക്കര്‍, ഷാജുദ്ദീന്‍, അസ്‌ലം, റാഷിദ്, സലീന, റഹിയത്ത്, ഷക്കീല, ജുവൈരിയ, ഫരീദ എന്നിവര്‍ രിഹ്‌ലക്ക് നേതൃത്വം നല്‍കി . മദ്‌റസ ഹെഡ് ബോയ് അമാന്‍ ഹാഷിം നന്ദി പ്രകാശിപ്പിച്ചു.


Print Friendly, PDF & Email

Related News

Leave a Comment