ഷീ ഉല്പന്നങ്ങള്‍ വിപണിയിലിറക്കി

WhatsApp Image 2020-03-09 at 12.13.11 PM
പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന എക്സ്പോയിലെ മികച്ച സ്റ്റാളിനുള്ള മെമന്റോ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ. സുറേഷ്, മാനേജിംഗ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കര്‍ എന്നിവരില്‍ നിന്നും ഡയറക്ടര്‍ സജി കുര്യാക്കോസ് ഏറ്റുവാങ്ങുന്നു

ദോഹ: കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക റൂട്ട്സും പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന വിദേശത്തു നിന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസ പാക്കേജ് എന്‍ഡിപ്രേം സ്‌കീം പ്രകാരം ആരംഭിച്ച സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ യുണിറ്റാണ് ഷീ ഹൈജീന്‍ ഉല്പന്നങ്ങള്‍ വിപണിയിലിറക്കിയത്.

ഷീ ഹൈജീന്‍ ഉല്പന്നങ്ങങ്ങളുടെ വിപണന ഉത്ഘാടനം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയില്‍ ഫെബ്രുവരി 24 മുതല്‍ മാര്ച്ച് 2 വരെ നടന്ന എക്സ്പോയില്‍ വച്ച് നടന്നു. എക്സ്പോ യിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം യുണിറ്റ് സ്വന്തമാക്കി

ഏറ്റവും പരിസ്ഥിതി സൗഹൃദം ആവുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചാണ് ഉല്‍പ്പാദനം നടത്തുന്നത്. ആഗോള ഭീമന്‍മാര്‍ കൂടുതല്‍ മൃദുലതക്ക് വേണ്ടി പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഷീ പ്ലാസ്റ്റികിനു പകരം നെയ്യാത്ത തുണിയാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റികിനു പകരം ആയി ഉപയോഗിക്കുന്ന കോണ്‍ സ്റ്റാര്‍ചിന്റെ സാധ്യതയെ പറ്റി കമ്പനി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ഏറ്റവും കുറഞ്ഞ വിലക്ക് മേന്മയെറിയതും പരിസ്ഥിതി സൗഹൃദവുമായ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഷീ ഹൈജീന്‍ ഉല്‍പന്നങ്ങള്‍ ഡയറക്ടര്‍മാരായ ജെബി ജോണ്‍, സജി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു. ഗുണ മേന്മയേറിയ കൂടുതല്‍ വ്യക്തി ശുചിത്വ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതായും ഡയറക്ടര്‍മാര്‍ അറിയിച്ചു.

വിപണിയില്‍ ഇറക്കി ആദ്യ ദിവസങ്ങളില്‍ തന്നെ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണമാണ് ഈ വഴിക്ക് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment