Flash News
ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമെന്നു ബൈഡന്‍   ****    കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****   

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പേരുവിവരങ്ങളടങ്ങിയ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കോടതി

March 10, 2020

5e661d10ac995ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്ന ജനക്കൂട്ടത്തെ ആക്രമിക്കുന്ന പ്രവണത നിലനില്‍ക്കേയാണ് ഡസന്‍ കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പേരുകള്‍, ചിത്രങ്ങള്‍, വിലാസങ്ങള്‍ എന്നിവ അടങ്ങുന്ന പ്രദര്‍ശന ബോര്‍ഡ് നീക്കം ചെയ്യാന്‍ തിങ്കളാഴ്ച അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

പൗരത്വ നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നുവെന്ന് തിരിച്ചറിഞ്ഞവരുടെ പേരുവിവരങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലെ പ്രമുഖ സ്ഥലങ്ങളില്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചത്.

ജനങ്ങളുടെ സ്വകാര്യതയില്‍ അനാവശ്യമായ ഇടപെടലാണെന്ന് പറഞ്ഞാണ് മാര്‍ച്ച് 16 നകം പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടത്.

സംസ്ഥാന സര്‍ക്കാര്‍ കോടതി ഉത്തരവ് പാലിക്കുമെങ്കിലും നിയമപരമായ ഓപ്ഷനുകള്‍ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.

ഡിസംബറില്‍ നടന്ന കലാപത്തില്‍ 57 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പൊതുജനമധ്യത്തില്‍ നാണം കെടുത്താനും മോശക്കാരായി ചിത്രീകരിക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

മുസ്ലിംകളോട് വിവേചനം കാണിക്കുന്നുവെന്ന് പറയുന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇന്ത്യയിലുടനീളം പ്രകടനങ്ങള്‍ നടത്തി വരുന്നു.

പോലീസിന്‍റെയും ഭരണകൂടത്തിന്‍റെയും നടപടി ഞങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുര്‍ബലമാക്കി. ഞങ്ങളുടെ നഗരത്തില്‍ ഞങ്ങള്‍ക്ക് എങ്ങനെ സുരക്ഷിതത്വം അനുഭവപ്പെടുമെന്ന് പോസ്റ്ററുകളെ വിമര്‍ശിച്ചുകൊണ്ട് അതില്‍ പ്രത്യക്ഷപ്പെട്ട ഏക വനിത സദഫ് ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുതിനെക്കുറിച്ച് ആലോചിക്കുതായി അവര്‍ പറഞ്ഞു.

പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരുടെ മതം സ്ഥിരീകരിക്കാന്‍ കഴിയുില്ലെങ്കിലും ഭൂരിപക്ഷത്തിനും ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലീം ജനത സാധാരണയായി ഉപയോഗിക്കുന്ന പേരുകളുണ്ടായിരുന്നു.

സര്‍ക്കാരിന്‍റെ നടപടികള്‍ തികച്ചും നിയമവിരുദ്ധമാണെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥനും പോസ്റ്ററില്‍ പേരും ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുള്ള എസ് ദാരപുരി പറഞ്ഞു.

‘ഞങ്ങള്‍ ഒളിച്ചോടിയവരോ കഠിന കുറ്റവാളികളോ അല്ല,’ അദ്ദേഹം പറഞ്ഞു. ഈ നിയമത്തിലൂടെ സര്‍ക്കാര്‍ ഞങ്ങളുടെ ജീവിതത്തെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമമാണെന്നും അവരുടെ നിയമസാധുത ആവശ്യപ്പെടുന്നതായും മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശകനായ കുമാര്‍ മുമ്പ് പരസ്യ ബോര്‍ഡുകളെ ന്യായീകരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top