Flash News

വിജയം കാണുംവരെയും പോരാട്ടങ്ങള്‍ തുടരും: ലദീദ ഫര്‍സാന

March 10, 2020 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_20200310_204129

കാലിക്കറ്റ് സര്‍വകലാശാല ഷാഹീന്‍ ബാഗിന്‍റെ ഇരുപത്തിയൊാം ദിവസം മുഖ്യാതിഥിയായി ദല്‍ഹി ജാമിഅഃ സമര പോരാളി ലദീദ ഫര്‍സാന സംസാരിക്കുന്നു

തേഞ്ഞിപ്പലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ വളര്‍ന്നു പന്തലിച്ച പോരാട്ടം വിജയം കാണുംവരെയും തുടരുമെന്ന് ജാമിഅഃ മില്ലിയ സമര പോരാളി ലദീദാ ഫര്‍സാന. കാലിക്കറ്റ് സര്‍വകലാശാല ഷാഹീന്‍ ബാഗിന്‍റെ 21-ാം ദിവസം മുഖ്യാതിഥിയായി സംസാരിക്കുയായിരുന്നു അവര്‍.

വടക്കന്‍ ഡല്‍ഹിയില്‍ നടന്ന ആസൂത്രിത മുസ്ലിം വംശഹത്യ സംഘപരിവാര്‍ നടത്തിയത് ഭയപ്പെടുത്തി സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്നും അതിനെയെല്ലാം ചെറുത്ത് തോല്പിച്ചാണ് സമരം മുന്നോട്ടു പോവുന്നതെന്നും, കാമ്പസുകള്‍ രാജ്യത്ത് ഏറ്റെടുത്ത ഈ സമരത്തെ വിജയത്തില്‍ എത്തിക്കാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹവും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അവര്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാല ഷാഹീന്‍ ബാഗ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷാഹിദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. നഈമ, സനല്‍ കുമാര്‍, ഹാദി ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാമിഅഃ സമരനായിക ലദീദക്ക് കാമ്പസില്‍ പ്രകടനത്തോടെ സ്വീകരണം നല്‍കിയാണ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് ട്രാപ്പിലെ ഷാഹീന്‍ ബാഗിലേക്ക് ആനയിച്ചത്. നബീല്‍, ആമീന്‍ ഇര്‍ഷാദ്, ആദില എന്നിവര്‍ നേതൃത്വം നല്‍കി.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top