Flash News

അന്ധവിശ്വാസം അതിരു കടന്നാല്‍ കൊറോണാസുരനും പിറക്കും; കൊറോണയെ തുരത്താന്‍ പുതിയ മാര്‍ഗം കണ്ടുപിടിച്ച് മുംബൈ നിവാസികള്‍

March 10, 2020

kovid-191മാരകമായ കൊറോണ വൈറസ് ഭീതി മൂലം ലോകമൊട്ടാകെ ജനങ്ങള്‍ ആധിയില്‍ ജീവിക്കുമ്പോള്‍, ഈ മാരക രോഗത്തില്‍ നിന്ന് ജനങ്ങളെ സം‌രക്ഷിക്കാന്‍ വഴിതേടി ലോകാരോഗ്യ സംഘടന വരെ പെടാപ്പാട് പെടുമ്പോള്‍ ഇന്ത്യയില്‍ അന്ധവിശ്വാസികള്‍ അവരുടേതായ പ്രകടനം ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തുകയാണ്.

കൊറോണ വൈറസിനെ തുരത്താന്‍ കൊറോണാസുരനെ സൃഷ്ടിച്ച് അതിന്റെ കോലം കത്തിച്ച് ആശ്വാസം തേടുകയാണ് മുംബൈയിലെ ചിലര്‍. അതു കാണാനാണെങ്കിലോ ആയിരങ്ങളും. ജനങ്ങള്‍ കൂട്ടാം കൂടുന്ന എല്ലാ പരിപാടിയും വേണ്ടെന്നു വെക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശം പാടെ അവഗണിച്ചാണ് ഇത്തരം പേക്കൂത്തുകള്‍ നഗരമധ്യത്തില്‍ നടത്തുന്നത്. ഇത് കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് വഴിവെക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.

മുംബൈയിലെ ചില വിശ്വാസികളാണ് ഇത് ചെയ്തത്. കൊറോണാസുരന്റെ കോലം കത്തിച്ചാണ് വൈറസ് ബാധക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിനെതിരെയും ഹോളി ദിനത്തില്‍ ഈ ആചാരം നടത്തിയത്.

മുംബൈയിലെ വര്‍ളിയിലായിരുന്നു സംഭവം. ആയിരങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ചിലര്‍ നിര്‍ഭയ കേസിലെ പ്രതികളുടെ കോലം കത്തിക്കുകയും ചെയ്തു. ഹോളി ദഹന്‍, ഹോളി മിലന്‍ എന്നീ പേരുകളില്‍ രണ്ട് ദിവസമാണ് ആഘോഷം നടന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top