വില്‍സണ്‍ കെ ബാബുക്കുട്ടി അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

Babukuttyന്യൂയോര്‍ക്ക് : ഫൊക്കാനയുടെ 2020 2022 ലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള യുവനേതാവ് വില്‍സണ്‍ കെ ബാബുക്കുട്ടി അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു. ലീലാ മാരേറ്റ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും വില്‍സണ്‍ തെരഞ്ഞെടുപ്പിനെ നേരിടുക. നിലവില്‍ കേരളാ സമാജം സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്‍ഡ് , യു.എസ്.എ നോര്‍ത്ത് ഈസ്റ്റ് സഖ്യം സെക്രട്ടറി, ഹോം ഫോര്‍ ഹേംലസ്സ് മേല്‍ക്കുര പ്രോജക്ട് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍, കോളേജ് ചെയര്‍മാര്‍, ബാലജന സഖ്യം മര്‍ത്തോമ്മാ ട്രസ്റ്റി എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വില്‍സന്‍ മികച്ച സംഘാടകനും യുവാക്കളുടെ കണ്ണിലുണ്ണിയുമാണ്.

തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തികുകയും ഫൊക്കാനയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും, സമഗ്രമായ ഒരു മാറ്റം വരുത്തുവാനും, നിലവില്‍ ഫൊക്കാനയെ തളര്‍ത്തുന്ന കോക്കസ് സംവിധാനം ഇല്ലായ്മ ചെയ്യുവാനും ഫൊക്കാനയിലെ ഏല്ലാവര്‍ക്കും തുല്യത ഉണ്ടാകുന്നതിന് വേണ്ടിയും , വില്‍സണ്‍ കെ ബാബുകുട്ടിയെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ടും മറ്റു സ്ഥാനാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.


Print Friendly, PDF & Email

Related News

Leave a Comment