ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

2 (1)ഫ്ലോറിഡ: ഫെബ്രുവരി 1 ശനിയാഴ്ച്ച റ്റാമ്പാ സെന്റ് ജോസഫ്സ് കാത്തോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ (റെജി ചെറിയാന്‍ നഗറില്‍) വെച്ച് നടന്ന ഫോമയുടെ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും ഒരു പുത്തന്‍ അനുഭവമായി മാറി. രാവിലെ ഒന്‍പത് മണിക്കു തന്നെ റീജിയന്‍ ആര്‍ വി പി ബിജു തോണിക്കടവിന്‍റെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ഫോമായുടെ പ്രഥമ സെക്രട്ടറിയും ഫോമാ ഭവനപദ്ധതിയുടെ ചെയര്‍മാനുമായ അനിയന്‍ ജോര്‍ജ് ഔപചാരികമായി ഉദ്ഘാടനം നടത്തി. മൂന്ന് സ്റ്റേജുകളില്‍ അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ സി കാറ്റഗറിയില്‍ മീര നായരും ഡി കാറ്റഗറിയില്‍ വനീസ സക്കറിയയും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

3 (1)ഏകദേശം എഴുപത്തിമൂന്നോളം വ്യക്തിഗത രജിസ്ടേഷനുകളിലായി ഇരുനൂറ്റിഅറുപതില്പരം എന്‍ട്രികള്‍ ലഭിച്ചിരുന്നു. മത്സരങ്ങള്‍ക്ക് യൂത്ത് ഫെസ്റ്റിവല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ജഗതി നായരും, യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി അംഗങ്ങളായ അനീന ലിജു, ഷീല ജോസ്, അഞ്ജനാ കൃഷ്ണന്‍, ദയാ കാമ്പിയില്‍, ജിഷാ ജിനോ, ഷീല ഷാജു, സുനി ആലുംമൂട്ടില്‍, ജൂന തോമസ്, സ്മിത നോബിള്‍, ബിനു മാമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. അംഗങ്ങളും നേതൃത്വം നല്‍കി. പ്രവാസ ജീവിതത്തിനിടയില്‍ തങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ മുതിര്‍വര്‍ക്കും അവസരമുണ്ടായിരുന്നുവെന്നതാണ് ഈ യൂത്ത് ഫെസ്റ്റിവലിന്‍റെ പ്രധാന സവിശേഷത. കേരളത്തിന്‍റെ തനതു കലയായ തിരുവാതിരയും മാര്‍ഗം കളിയും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

1 (1)നാഷണല്‍ കമറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധി അനു ഉല്ലാസ്, ഫോമാ ജുഡീഷ്യല്‍ കൌണ്‍സില്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗിസ്, ഫോമാ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍ നിവിന്‍ ജോസ്, ഫോമാ നാഷണല്‍ വില്ലേജ് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, കൂടാതെ പ്രമുഖ ദേശീയ നേതാക്കളായ തോമസ് ടി ഉമ്മന്‍, സിജില്‍ പാലക്കലോടി, ജോസ് മണക്കാട്, അനു സക്കറിയ, ഫാദര്‍ സിറിള്‍ ബേബി എന്നിവരും ആശംസ പ്രസംഗങ്ങള്‍ നടത്തി.

ഫ്ലോറിഡയിലെ വിവിധ സംഘടനകളുടെ പ്രിസിഡന്‍റ്മാരും, ഫ്ലോറിഡയിലെ ഫോമായുടെ നേതാക്കന്മാരും സമാപന സമ്മേളനത്തിന്‍റെ ചുക്കാന്‍ പിടിച്ചു. പ്രസ്തുത സമ്മളനത്തില്‍ റീജിയന്‍ കണ്‍വീനര്‍ ജോമോന്‍ തെക്കേത്തൊട്ടിയിലും, അഞ്ജനാ കൃഷ്ണന്‍, അനീന ലിജു എന്നിവര്‍ എംസിമാരായിരുന്നു. സമ്മാനദാനച്ചടങ്ങിനു ശേഷം റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ നന്ദിയര്‍പ്പിച്ചതോടെ യൂത്ത് ഫെസ്റ്റിവല്‍ ട്വന്‍റി ട്വന്‍റി യ്ക്ക് തിരശീല വീണു.

4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment