ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ലോകപ്രാര്‍ത്ഥനാദിനം ആചരിച്ചു

chicചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം, മാര്‍ച്ച് 7-ാം തീയതി ശനിയാഴ്ച രാവിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തപ്പെട്ടു.

പ്രാര്‍ത്ഥനകള്‍ക്ക് മുമ്പായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും, വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ചിക്കാഗോയിലെ 4 ഓര്‍ത്തഡോക്‌സ് സമൂഹത്തില്‍ നിന്നുള്ള ക്വൊയര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

വെരി.റവ.സഖറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ പ്രാരംഭപ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സുജാത ഏബ്രഹാമിന്റെ വേദപുസ്തകവായനയ്ക്കു ശേഷം, കൗണ്‍സില്‍ സെക്രട്ടറി ആന്റോ കവലയ്ക്കല്‍ ഏവരെയും പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് ഫാ.ഹാം ജോസഫിന്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സൂസമ്മ തോമസ് തുടര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, പ്രോഗ്രാം ചെയര്‍മാനുമായ റവ.ഡോ.ബാനു സാമുവല്‍, ചിന്താവിഷയമായ ‘എഴുന്നേറ്റ് കിടക്ക എടുത്ത് നടക്കുക’ എന്ന വേദഭാഗത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ വനിതാസമാജം സെക്രട്ടറി ശ്രീമതി രൂപാ ജോണ്‍ മുഖ്യ സന്ദേശം നല്‍കി. കേന്ദ്രീകൃത രാജ്യമായ സിംബാബ് വേയിലെ ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരത്തിനായി പ്രാര്‍ത്ഥനയുടെ പരിത്യാഗ പ്രവര്‍ത്തികളുടെയും ആവശ്യകതയെകുറിച്ച് ബോധവാന്മാരാക്കി. ദുരിതം അനുഭവിക്കുന്ന രാജ്യത്തിന് സംഭാവന നല്‍കുന്നതിന് പ്രത്യേക സ്‌ത്രോത്ര കാഴ്ചകള്‍ എടുക്കുകയും റവ.ഫാ.രാജു ദാനിയേല്‍ അതിന്മേല്‍ പ്രാര്‍ത്ഥിക്കയും ചെയ്തു.

സിംബാബ് വെ രാജ്യത്തിന്റെ ചരിത്രം, സംസ്‌ക്കാരം, ഭൂപ്രകൃതി, ജീവിതരീതി എന്നിവ പവര്‍പോയിന്റുകളില്‍ കൂടി ശ്രീ.മാത്യു ലാല്‍ സാമുവേല്‍ വിവരിച്ചു മദ്ധ്യസ്ഥ പ്രാര്‍ത്ഥകള്‍ക്ക് ബഹു.ഫാ.ബിജുമോന്‍ ജോബ്, ഫാ.എബി ഫിലിപ്പ് എന്നിവരും അനുതാപ പ്രാര്‍ത്ഥനകള്‍ക്ക് വനിതാഫോറവും നേതൃത്വം നല്‍കി.

‘എഴുന്നേറ്റ് കിടക്ക എടുത്ത് നടക്കുക’ എന്ന വചനത്തെ ആസ്പദമാക്കി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയിലെ സ്ത്രീകളും യുവജനങ്ങളും അവതരിപ്പിച്ച നാടകം ഏവരുടെ പ്രശംസകള്‍ ഏറ്റു വാങ്ങി. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും കൗണ്‍സില്‍ ജോ.സെക്രട്ടറി ഏലിയാമ്മ പുന്നൂസ് നന്ദി രേഖപ്പെടുത്തി. ബഹു.ഫാ.ഡാനിയേല്‍ ജോര്‍ജ് സമാപനപ്രാര്‍ത്ഥനയും, ആശീര്‍വാദപ്രാര്‍്തഥനയും നടത്തി.

സ്‌നേഹ വിരുന്നോടെ പ്രാര്‍ത്ഥനാസമ്മേളനം സമാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment