Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു

March 11, 2020

1583953062_8389792_banner_imageകൊറോണ വൈറസിനെ ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇറ്റലിയും ഇറാനും ഇപ്പോള്‍ രോഗത്തിന്‍റെ മുന്‍നിരയിലാണെന്നും മറ്റു രാജ്യങ്ങള്‍ ഉടനെ അവരുമായി ചേരുമെന്നും സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ 114 രാജ്യങ്ങളിലായി 119,711 കേസുകള്‍ ഉണ്ട്, 4,291 പേര്‍ മരിച്ചു, ടെഡ്രോസ് പറഞ്ഞു. ഈ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാണ്. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ട്. ലോകരാജ്യങ്ങൾക്ക് ഇനി വേണമെങ്കിലും രോഗത്തിന്റെ ഗതിമാറ്റാം. ജനങ്ങളിൽ രോഗം കണ്ടെത്തുകയും അവരെ ഐസൊലേഷൻ സൗകര്യങ്ങളിൽ ചികിത്സിക്കുകയും ബോധവൽക്കരിക്കുകയും വേണം – അദ്ദേഹം പറഞ്ഞു.

‘ലോകാരോഗ്യ സംഘടന മുഴുവന്‍ സമയവും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അപകടരമായ രീതിയിലുള്ള കൊറോണയുടെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ കൊവിഡ്19നെ മഹാമാരിയായി പ്രഖ്യാപിക്കുന്നു,’ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇപ്പോള്‍ ലോകമെങ്ങുമായി 119,711 പേരെ രോഗികളാക്കിയിട്ടുണ്ട്. മഹാമാരി എന്നത് നിസ്സാരമായി ഉപയോഗിക്കേണ്ട പദമല്ലെന്ന മുന്നറിയിപ്പോടെയാണ് ഡബ്ല്യൂഎച്ച്ഒ മേധാവിയുടെ പ്രഖ്യാപനം. യുക്തിരഹിതമായി ഉപയോഗിച്ചാല്‍ അനാവശ്യഭയം സൃഷ്ടിക്കപ്പെടും. മഹാമാരിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇപ്പോള്‍ തുടരുന്ന പ്രതിരോധ സംവിധാനങ്ങള്‍ കൂടുതള്‍ ശക്തിപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

കൊറോണ വൈറസ് കാരണം ഇതിന് മുമ്പ് മഹാമാരി പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മഹാമാരികളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതീവ ജാഗ്രത പുലര്‍ത്തേണ്ടതിനെ കുറിച്ച് തുടക്കം മുതല്‍ ഡബ്ല്യൂഎച്ചഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അത് കുറേക്കൂടി ഉറക്കെ പറയുന്നു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത് മുതല്‍ 80778 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 10,149 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 631 പേര്‍ മരിച്ചു. ഇറാനില്‍ 9000 കേസുകളും 354 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയയല്‍ 7,755 പേര്‍ക്ക് രോഗം വന്നു. 60 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 1,784 പേര്‍ക്ക് രോഗം വന്നപ്പോള്‍ മരണം 33ആയി. സ്‌പെയിനില്‍ 2000 പേര്‍ക്ക് രോഗം വന്നപ്പോള്‍ 47 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് നിരോധനമുണ്ടാവുക. നയതന്ത്ര, യുഎന്‍ ഔദ്യോഗിക വിസകള്‍ ഒഴികെയുള്ളവയാണ് റദ്ദാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top