കൊറോണ വൈറസ്: മരണാന്തര ചടങ്ങില്‍ മാതൃക കാട്ടി പാലായിലെ ക്രിസ്ത്യന്‍ കുടുംബം

New-Project-11-2കോട്ടയം: കൊറോണ വൈറസ് ഭീതിയിൽ മരണവീട്ടിലും ജാഗ്രതയോടെ കുടുംബാംഗങ്ങള്‍. ആചാരപരമായി മൃതദേഹത്തില്‍ ചുംബിക്കുന്നതും ഹസ്തദാനവും ചടങ്ങില്‍ ഒഴിവാക്കി. കൊറോണ ജാഗ്രതാ നിര്‍ദേശം അടങ്ങുന്ന ബോര്‍ഡ് വെച്ചും സാനിറ്റൈസറും ഹാന്‍ഡ് വാഷും ഏര്‍പ്പെടുത്തിയുമാണ് പാലാ ചക്കാമ്പുഴയിലെ വഞ്ചിന്താനത്ത് കുടുംബം ജാഗ്രത പാലിച്ചത്. ‘ഇതൊരു സാമൂഹിക ഉത്തരവാദിത്വമാണ്. മരിച്ച വ്യക്തിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വരുമ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീതിയെ ഈ സാഹചര്യത്തില്‍ എങ്ങനെ മറികടക്കാം എന്നു ചിന്തിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്’- അച്ചു തോമസിന്റെ മകന്‍ പറഞ്ഞു.

ചടങ്ങിനെത്തുന്നവര്‍ക്ക് കൈകള്‍ വൃത്തിയാക്കുന്നതിനായി ഹാന്‍ഡ് വാഷും സാനിറ്റൈസറും കുടുംബാംഗങ്ങള്‍ ഒരുക്കി. ജാഗ്രത നിര്‍ദേശം ഉള്‍ക്കൊള്ളുന്ന ബോര്‍ഡും സ്ഥാപിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി അന്ത്യചുംബനം വിലക്കി. ചടങ്ങിനെത്തുമ്ബോള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതും ആശ്ലേഷിക്കുന്നതും ഒഴിവാക്കി. വഞ്ചിന്താനത്ത് കുടുംബത്തിലെ പരേതനായ തോമസിന്റെ ഭാര്യ അച്ചുതോമസിന്റെ സംസ്‌കാര ചടങ്ങുകളാണ് കൊറോണ ജാഗ്രതയ്ക്കിടയില്‍ കുടുംബാംഗങ്ങള്‍ നടത്തിയത്. മരണാനന്തര ചടങ്ങില്‍ കൂടുതല്‍ ആളുകളെത്താനുള്ള സാഹചര്യം മുന്നില്‍ കണ്ട് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News