Flash News

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍, മാര്‍. റാഫേല്‍ തട്ടില്‍ പിതാവ് നയിക്കുന്ന വാര്‍ഷിക ധ്യാനം – ബിനോയി സ്റ്റീഫന്‍ കിഴക്കനടി

March 12, 2020 , ബിനോയി സ്റ്റീഫന്‍ കിഴക്കനടി

Mar Thattillഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വാര്‍ഷിക ധ്യാനം ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് ഏപ്രില്‍ 3 മുതല്‍ 5 വരെ നടത്തപ്പെടുന്നു. 2020 ഈസ്റ്ററിനൊരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനം നയിക്കുന്നത് പ്രമുഖ ധ്യാന ഗുരുവായ മാര്‍. റാഫേല്‍ തട്ടില്‍ പിതാവാണ്. ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങുന്ന ധ്യാനം 9 മണി വരേയും, ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 7 മണി വരെയും, ഞായറാഴ്ച് 9 മണി മുതല്‍ 6 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 4 മുതല്‍ 5 വരെകുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ധ്യാനം നടത്തപ്പെടുന്നു. അനോയിന്റിങ് ഫയര്‍ കാത്തലിക് യൂത്ത് മിനിസ്ട്രിയാണ് ഈ ധ്യാനം നയിക്കുന്നത്.

എല്ലാ ദിവസവും കുര്‍ബാന, നിത്യാരാധന, വചനപ്രഘോഷണം, കുമ്ബസാരം എന്നിവ ഉണ്ടായിരിക്കുമെന്നും, ഈ ധ്യാനത്തില്‍ പങ്കെടുത്ത് വലിയ ആഴ്ചക്ക് ഏവരും ഒരുങ്ങണമെന്നും ഫൊറോനാ വികാരി വെരി. റെവ. ഫാ. അബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top