Flash News

കൊറോണ വൈറസ്: മരണം അയ്യായിരം കടന്നു; ജാഗ്രതയില്‍ ലോകം

March 13, 2020 , .

coronaചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോളതലത്തിൽ ഇതുവരെ 4,947 പേരുടെ ജീവനെടുത്തു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ‘കൊവിഡ്-19’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 123 രാജ്യങ്ങളിലായി 1,32,567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈന കഴിഞ്ഞാൽ ഇറ്റലിയിലും ഇറാനിലുമാണ് കൂടുതൽ മരണങ്ങൾ. ഇറ്റലിയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരിച്ചവര്‍ ഇറ്റലിയിലാണ്. വ്യാഴാഴ്ച മാത്രം  189 പേർ മരിച്ചു.

‘കൊവിഡ്-19’ പിടിപെട്ടുള്ള  ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 76-കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് വ്യാഴാഴ്ച മരിച്ചത്. സിദ്ദിഖിക്ക് കൊറോണ ലക്ഷണങ്ങള്‍ക്കൊപ്പം ന്യൂമോണിയയും ഉണ്ടായിരുന്നു. ഫെബ്രുവരി 29-ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇയാള്‍ രോഗബാധിതനായത്. തുടർന്ന് മാർച്ച് 5-ന് സിദ്ദിഖിയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതോടെ ഇയാളെ മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലേക്ക് മാറ്റി. അവിടെ നിന്ന് ഇയാളുടെ കുടുംബം ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ കൊറോണ രോഗിയെ എങ്ങനെ വിട്ടയച്ചു എന്നാണ് ചോദ്യമുയരുന്നത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81  ആയി.

സംസ്ഥാനത്ത് 4,180 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 3,910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധ പ്രകടമായാല്‍ ദിശ നമ്പര്‍ 0471-2552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിൽ ബന്ധപ്പെടണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top