കൊവിഡ്-19′: ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാഴ്ചത്തേക്ക് മാറ്റി

ES-qzb6UYAAXHzXമുംബൈ: ‘കൊവിഡ്-19’ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. നിലവില്‍ മാര്‍ച്ച് 29-ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്കാണ് മാറ്റിയിട്ടുള്ളത്.

‘കൊവിഡ്-19’ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നതോടെ ഐ.പി.എല്‍ 2020 സീസണ്‍ അനിശ്ചിതത്വത്തിലായിരുന്നു. വിദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളെല്ലാം ഏപ്രില്‍ 15 വരെ റദ്ദാക്കിയതോടെ ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായിരുന്നു. 

Print Friendly, PDF & Email

Leave a Comment