ദോഹ: ലോകം കൊറോണ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഭീതിയല്ല വേണ്ടത് മുന്‍കരുതലാണ് എന്ന സന്ദേശത്തില്‍ കള്‍ച്ചറല്‍ ഫോറം മീഡിയ വിംഗ് പുറത്തിറക്കിയ ‘കോവിഡ് 19, ബി കോഷ്യസ്, ഡോന്റ് പാനിക് ‘ എന്ന ഫീച്ചര്‍ ഫിലിം ശ്രദ്ധേയമാകുന്നു. ചിത്രം പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകളാണ് യൂട്യൂബില്‍ ചിത്രം കണ്ടത് . മലയാളത്തിലുള്ള ഫീച്ചര്‍ ഫിലിമിന് ഇംഗ്ലീഷ് ടൈറ്റിലുമുണ്ട്. റഹീപ് മീഡിയ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവയാണ് ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ഐ സി ബി എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജ് മുഖ്യാതിഥിയായിരുന്നു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കമ്മിറ്റി അംഗം അനീസ് റഹ്മാന് മാള, മീഡിയ കണ്‍വീനര്‍ വാഹിദ സുബി, ടീം അംഗം ഫൗസിയ ജൗഹര്‍, റഹീപ് മീഡിയ ഡയറക്ടര്‍ മുഹമ്മദ് ഷാഫി, അഭിനേതാക്കളായ ചിത്ര, ലത്തീഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
കൊറോണ ഭീതി ആളുകളില്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ തന്നെ ലളിതവും വ്യക്തവുമായി ബോധവത്കരണവും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശവും സാമൂഹിക പ്രതിബദ്ധതയും കാണിക്കുന്നതാണ് ചിത്രമെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
റഹീപ് മീഡിയയുമായി സഹകരിച്ച് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് കള്‍ച്ചറല്‍ ഫോറം മീഡിയ ഗ്രൂപ്പ് അംഗം ഷാനു തേഞ്ഞിപ്പലവും സഹ സംവിധാനം ഫൗസിയ ജൗഹറും, അനസ് വാടാനപ്പള്ളിയുമാണ്. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മുനീഷ് എ.സിയാണ് നിര്‍മ്മാതാവ്.
വാഹിദ സുബി കഥയും റിയാസ് കുട്ടന് ക്യാമറയും സാലിം വേളം സാങ്കേതിക സഹായവും നല്കി. മിന്‍ഹ അനസ്, ചിത്ര, ലത്തീഫ് വടക്കേകാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു കുടുംബ പാശ്ച്ചാതലത്തില് ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം കൊറോണയെ കുറിച്ച് പേടിക്കകയല്ല മറിച്ച് ശുചിത്വ കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും, രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളെക്കുറിച്ചുമാണ് പ്രേക്ഷകരോട് സംവദിക്കുത്. ഫീച്ചര്‍ ഫിലിം കള്‍ച്ചറല്‍ ഫോറം ഖത്തര്‍ യൂട്യൂബ് ചാനലില്‍ കാണാവുതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply