കൊവിഡ്-19: ഇറ്റലിയില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് അശ്ലീല സൈറ്റുകള്‍ സൗജന്യമാക്കി

Porn hub italyഇറ്റലിയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യം മുഴുവൻ ലോക്ക്‌ഡൗണ്‍ ആയി പ്രഖ്യാപിച്ചു. വീടുകളില്‍ ഏകാന്തവാസം നയിക്കുന്ന ഇറ്റലിക്കാര്‍ക്ക് ജനപ്രിയ അശ്ലീല വെബ്‌സൈറ്റ് ആയ ‘പോൺ ഹബ്ബിന്റെ പ്രീമിയം സേവനങ്ങള്‍ ഏപ്രിൽ 3 വരെ സൗജന്യമാക്കി. വ്യാഴാഴ്ച കമ്പനി ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക്‌ഡൗണ്‍ ചെയ്യുന്ന ദിവസങ്ങളിൽ നിങ്ങളെ സഹായിക്കാൻ പ്രീമിയം സേവനം ഒരു മാസം മുഴുവൻ സൗജന്യജന്യമായിരിക്കുമെന്ന് പോൺ ഹബ് പറഞ്ഞു. ഇറ്റലിയിലെ ജനങ്ങൾ ഒരു മാസത്തേക്ക് പണമൊന്നും നല്‍കേണ്ടതില്ല. 2007 ൽ ആരംഭിച്ച ഈ സൈറ്റ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റാണ്.

ഈ അശ്ലീല സൈറ്റ് പ്രതിദിനം 11.5 ദശലക്ഷം ആളുകളെ ആകർഷിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ ഇറ്റലി ഏഴാം സ്ഥാനത്താണ്. അമേരിക്ക ഒന്നാം സ്ഥാനത്തും ജപ്പാൻ രണ്ടാം സ്ഥാനത്തും ബ്രിട്ടൻ മൂന്നാം സ്ഥാനത്തുമാണ്.

ഇറ്റലിയില്‍ കൊവിഡ്-19 ബാധിച്ച് ഈ ആഴ്ച മരണപ്പെട്ടത് 1,000-ത്തില്‍ അധികമാണ്. പരിശോധനയില്‍ 15,000 ത്തിലധികം പേര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment