Flash News

പ്രൊഫ.ഡോ.ജോഷി ജേക്കബ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈനില്‍ മാര്‍ച്ച് 17 ന് മുഖ്യപ്രഭാഷണം നടത്തുന്നു

March 14, 2020 , ഷാജി രാമപുരം

Joshy Jacobഹ്യുസ്റ്റണ്‍: ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ചൊവ്വാഴ്ച്ച വൈകിട്ട് ന്യുയോര്‍ക്ക് സമയം 9 മണിക്ക് നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ധ്യാന ശുശ്രുഷയില്‍ പ്രൊഫ. ഡോ. ജോഷി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തുന്നു.

ലോക പ്രസിദ്ധമായ എമോറി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ മൈക്രോബയോളജി ആന്‍ഡ് ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസറും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഇന്ന് പടര്‍ന്ന് പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന വൈറസിന് പ്രതിവിധി കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന റിസേര്‍ച്ച് ടീമായ നാഷണല്‍ നെറ്റ്‌വര്‍ക്ക് ഓഫ് വാക്‌സിന്‍ ട്രീറ്റ്‌മെന്റ് ഇവാല്യൂവേഷന്‍ യുണിറ്റിലെ (VTEUs) അംഗവും ആണ് മാവേലിക്കര സ്വദേശിയായ പ്രൊഫ.ഡോ.ജോഷി ജേക്കബ്.

മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ മാസം അറ്റ്‌ലാന്റയില്‍ വെച്ച് നടത്തപ്പെടുന്ന ഗ്ലോബല്‍ മാര്‍ത്തോമ്മ സംഗമത്തിന്റെ ജനറല്‍ കണ്‍വീനറും ആയ ഡോ.ജോഷി അനേക റിസേര്‍ച്ച്പരമായ പബ്ലിക്കേഷന്‍സ് പ്രസിദ്ധികരിച്ചിച്ചുണ്ട്.

സഭാ വ്യത്യാസം ഇല്ലാതെ ഏവര്‍ക്കും അല്പസമയം പ്രാര്‍ത്ഥിക്കുവാനും, ധ്യാനിക്കുവാനും വേണ്ടിയാണ് മാസത്തിന്റെ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈനിന്റെ നേതൃത്വത്തില്‍ ഇപ്രകാരം ഓണ്‍ലൈന്‍ ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സഭകളിലെ ബിഷപ്പുമാര്‍, വൈദീകര്‍, അത്മായ നേതാക്കള്‍ എന്നിവരാണ് ഓരോതവണയും വചനദൂത് നല്‍കുന്നത്.

മാര്‍ച്ച് 17 ചൊവ്വാഴ്ച വൈകിട്ട് നടത്തപ്പെടുന്ന ഈ ശുശ്രുഷയില്‍ കോറോണ വൈറസിനെപ്പറ്റിയും ഡോ.ജോഷി പ്രഭാഷണം നടത്തുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. 1 712 770 4821 അരരല ൈഇീറല 530464# എന്ന ഫോണ്‍ നമ്പറില്‍ ഏവര്‍ക്കും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എ മാത്യു (ഹ്യുസ്റ്റണ്‍) 713 436 2207, സി.വി.സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top